നടുക്കുള്ളയാള്‍ വിന്റേജ് മമ്മൂട്ടിയോ? അമ്ബരപ്പിച്ച്‌ പുതിയ ചിത്രം ഡി.എന്‍.എയുടെ പോസ്റ്റര്‍

0

സുരേഷ് ഗോപി, ഗോകുല്‍ സുരേഷ് ഗോപി എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്ററില്‍ കാണുന്ന അഞ്ചു പേരില്‍ നടുക്കുള്ളയാള്‍ വിന്റേജ് മമ്മൂട്ടി ആണോ എന്നവിധം സംശയം ജനിപ്പിക്കുന്നുണ്ട്.100 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന, വൻ ബഡ്‌ജറ്റിലൊരുങ്ങുന്ന ചിത്രം പൂര്‍ണ്ണമായും ആക്ഷൻ ക്രൈം ത്രില്ലര്‍ ജോണറിലാണ് അവതരിപ്പിക്കുക.
സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമായിരിക്കുമിത്.
ദക്ഷിണേന്ത്യൻ സിനിമയിലെ നാലു മികച്ച ആക്ഷൻ – കൊറിയോഗ്രാഫറന്മാരാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ട് സെല്‍വ, പഴനിരാജ്, കനല്‍ക്കണ്ണൻ, റണ്‍ രവി, എന്നിവരാണിവര്‍.അഷ്ക്കര്‍ സൗദാനാണ് നായകൻ. ഇതാണ് ‘മമ്മൂട്ടി’ ഫാക്ടറിന് പിന്നിലും. ലക്ഷ്മി റായ് ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ റേച്ചല്‍ പുന്നൂസ് എന്ന കഥാപാത്രമാണ്.ഹന്ന റെജി കോശി, ഇനിയ, സ്വാസിക, ഗൗരി നന്ദ, സീതാ പാര്‍വ്വതി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൈലാഷ്, രാജാ സാഹിബ്ബ്, സെന്തില്‍ കൃഷ്ണ, റിയാസ് ഖാൻ, പൊൻവണ്ണൻ, രവീന്ദ്രൻ, ഡ്രാക്കുള സുധീര്‍, ഇടവേള ബാബു, കുഞ്ചൻ, അമീര്‍ നിയാസ്, ശിവാനി, അമീര്‍ നിയാസ്, കലാഭവൻ ഹനീഫ്, റോമ, സൂര്യ രാജേഷ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇവര്‍ക്കൊപ്പം ബാബു ആൻ്റണിയും പ്രധാന വേഷത്തിലെത്തുന്നു. എ.കെ. സന്തോഷാണ് ചിത്രത്തിൻ്റെ രചന നിര്‍വ്വഹിക്കുന്നത്. നടി കനിഹയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.സംഗീതം – ശരത്, ഛായാഗ്രഹണം – രവിചന്ദ്രൻ, എഡിറ്റിംഗ്‌- ജോണ്‍കുട്ടി,
കലാസംവിധാനം – ശ്യാം കാര്‍ത്തികേയൻ, രഞ്ജിത്ത് അമ്ബാടി; വസ്ത്രാലങ്കാരം – നാഗരാജൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – അനില്‍ മേടയില്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജസ്റ്റിൻ കൊല്ലം, ആൻ്റണി കുട്ടമ്ബുഴ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- അനീഷ് പെരുമ്ബിലാവ്, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, ഫോട്ടോ – ശാലു പേയാട്.

You might also like

Leave A Reply

Your email address will not be published.