ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് ആപ്പിൾ ട്രെയിനിങ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

0

തിരു:കവടിയാർ ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ പഠിച്ച വിദ്യാർഥികൾക്ക് ആപ്പിൾ ട്രെയിനിങ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡയറക്ടർ ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ കുറവൻകോണം വാർഡ് കൗൺസിലർ പി ശ്യാംകുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .

കവടിയാർ ടി എം സിയിൽ ആപ്പിൾ ട്രെയിനിങ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കുറവൻകോണം വാർഡ് കൗൺസിലർ പി.ശ്യാംകുമാർ നിർവഹിക്കുന്നു. മുഹമ്മദ് സാദിഖ് , പനച്ചമൂട് ഷാജഹാൻ , ജമീൽ യൂസഫ് , തെക്കൻസ്റ്റാർ ബാദുഷ സമീപം

അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ , പ്രോഗ്രാം കോർഡിനേറ്റർ തെക്കൻസ്റ്റാർ ബാദുഷ ട്രെയിനർമാരായ മുഹമ്മദ് സാദിഖ് . എ.പി ,മുഹമ്മദ് ഷാക്കിർ പി.പി, കിക്കി രാഗേഷ് എന്നിവർ പ്രസംഗിച്ചു. ഓണാഘോഷത്തിനുള്ള ടെക് ഓണം 2023 ബ്രോഷർ പ്രേംനസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷക്ക് നൽകി പ്രകാശനം ചെയ്തു .കോഴ്സ് അപ്ഗ്രഡേഷൻ പ്രോഗ്രാം നടന്നു.

You might also like

Leave A Reply

Your email address will not be published.