കോഴിക്കോട്: ആവശ്യമായ സ്ഥലവും നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണ്ണും യഥാസമയം ലഭിച്ചാൽ റിസ ദീർഘിപ്പിക്കുന്നതിന് മറ്റു തടസ്സങ്ങളൊന്നുമില്ലെന്ന് എയർപോർട്ട് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജോയന്റ് ജനറൽ മാനേജർ മുനീർ മാടമ്പത്ത് പറഞ്ഞു. മലബാർ ഡവലപ്മെന്റ് കൗൺസിൽ ഭാരവാഹികളുമായി നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
അടിസ്ഥാന വില നിർണ്ണയം നടന്നുകൊണ്ടിരിക്കുകയാണെന്നും മലപ്പുറം കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു. കോഴിക്കോട് – തിരുവനന്തപുരം – സെക്റ്ററിൽ രാവിലെയും വൈകിട്ടും ദിനംപ്രതി സർവ്വീസ് ആരംഭിക്കണം, കാലതാമസമില്ലാതെ കരിപ്പൂരിൽ നിന്ന് വലിയ വിമാന സർവ്വീസ് പുനരാരംഭിക്കണം, കൂടുതൽ സ്ഥലങ്ങളിലേക്ക് ദേശീയ – അന്തർദേശീയ സർവീസുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എയർപോർട്ട് ഡയറക്ടർക്ക് മലബാർ ഡവലപ്മെന്റ് കൗൺസിൽ നിവേദനം നൽകി.
ചർച്ചയിൽ എം.ഡി.സി. പ്രസിഡൻറ് ഷെവലിയാർ സി.ഇ.ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ.എം.കെ. അയ്യപ്പൻ, സെക്രട്ടറി പി.ഐ. അജയൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ /
കോഴിക്കോട് വിമാന താവള വികസനവുമായി ബന്ധപെട്ട് മലബാർ ഡവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വ.എം.കെ. അയ്യപ്പൻ , സെക്രട്ടറി പി.ഐ. അജയൻ എന്നിവർ എയർപോർട്ട് ഡയറക്ടർ ഇൻ ചാർജ് ജോയന്റ് ജനറൽ മാനേജർ മുനീർ മാടമ്പത്തുമായി ചർച്ച നടത്തുന്നു.
- – – – –
ഷെവലിയർ സി.ഇ ചാക്കുണ്ണി, പ്രസിഡൻറ്.
984741200 .
അഡ്വ.എം.കെ. അയ്യപ്പൻ,
ജനറൽ സെക്രട്ടറി,
9446683124.
കോഴിക്കോട്,
03-07-2023