റെയിൽ പാത പരിപാലനവും നിരീക്ഷണവും കാര്യക്ഷമമാക്കണം – സി ഐ ആർ യു എ

0

റെയിൽ പാളങ്ങളുടെ സമീപമുള്ള ഇന്ധന സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണം.
കോഴിക്കോട് : തുടർച്ചയായി ഒരേ തീവണ്ടിക്ക് ഇന്ധന സംഭരണിക്ക് സമീപം തീപിടുത്തവും, തീവെപ്പും ആവർത്തിക്കുന്ന സാഹചര്യത്തിൽ റെയിൽപാത പരിപാലനവും നിരീക്ഷണവും കാര്യക്ഷമമാക്കണം. എലത്തൂർ സംഭവം ഊർജിതമായി അന്വേഷിക്കുന്ന വേളയിലാണ് കണ്ണൂരിൽ നിർത്തിയിട്ട ബോഗിക്ക് തീപിടുത്തം ഉണ്ടായത്. ( 2023 ഏപ്രിൽ 2നും, ജൂൺ 1 നും ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് ഓടുന്ന ട്രെയിനിൽ തീവെപ്പും, കണ്ണൂരിൽ നിർത്തിയിട്ടിരുന്ന അതേ തീവണ്ടിയുടെ ബോഗിയുടെ തീപിടുത്തവും) യാത്രക്കാർക്ക് മാത്രമല്ല സമീപവാസികളെയുംഅധികാരികളെയും ഒരുപോലെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്.
രണ്ടു വർഷങ്ങൾക്കു മുൻപ് 2021 ഏപ്രിൽ 21ന് ഇതേ തീവണ്ടി ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ കടന്നുപോകുമ്പോൾ അസാധാരണ ശബ്ദം കേട്ട് തറയിൽ രതീഷ് എന്ന യുവാവ് ശബ്ദം കേട്ട സ്ഥലത്തെ റെയിൽ പാളത്തിൽ വിള്ളൽ കാണുകയും ഭാഗ്യകൊണ്ട് അപകടം ഒന്നും സംഭവിച്ചില്ലെങ്കിലും അദ്ദേഹം അധികാരികളെ യഥാസമയം അറിയിച്ചത് കൊണ്ടാണ് പുറകെ വരുന്ന തീവണ്ടികൾ രക്ഷപ്പെട്ടത്. തറയിൽ രതീഷ് എന്ന ആ വ്യക്തിയെ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ പിന്നീട് ക്യാഷ് അവാർഡും സ്വർണ മുദ്രയും കൊടുത്ത് പിഡബ്ല്യുഡി ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് ആദരിക്കയുണ്ടായി.
ഈ മൂന്ന് സംഭവങ്ങളും ഫറൂഖിലെയും, എലത്തൂരിലെയും, കണ്ണൂരിലെയും പെട്രോൾ ഡീസൽ ഇന്ധന സംഭരണികളുടെ സമീപത്താണ് നടന്നത്. റെയിൽവേ വരുമാനം വർദ്ധിപ്പിക്കാൻ കാണിക്കുന്ന ശുഷ്കാന്തി വൻ ഇന്ധന ശേഖരണ സംഭരണികൾക്ക് കമ്പനികളുടെ സഹായത്തോടെ 24 മണിക്കൂറും കാവൽ ഏർപ്പെടുത്തണമെന്നും, യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സുരക്ഷ ഉറപ്പാക്കുന്നതിന് റെയിൽവേയുടെ വിജനമായ സ്ഥലത്ത് പാർക്ക് ചെയ്യുന്ന തീവണ്ടികൾക്ക് രാത്രികാല പെട്രോളിങ്ങും, പരിസരങ്ങളിലെ കാടുകൾ വെട്ടി തെളിയിച്ച് അടിയന്തര ഘട്ടങ്ങളിൽ ഫയർ എൻജിൻ വരാനുള്ള വഴിയും, കൂടുതൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും കോൺഫറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ വി അനൂപ്, വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി. ഇ. ചക്കുണ്ണി, കൺവീനർ സൺഷൈൻ ഷൊർണൂർ എന്നിവർ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ മന്ത്രി, ബോർഡ് ചെയർമാൻ, അമിനിറ്റിസ് കമ്മിറ്റി ചെയർമാൻ മറ്റു ബന്ധപ്പെട്ടവർക്കും നിവേദനം നൽകാൻ തീരുമാനിച്ചു.

ഷെവലിയാർ സി ഇ ചാക്കുണ്ണി
സൺഷൈൻ ഷോർണൂർ
9847412000
01-06-2023

You might also like

Leave A Reply

Your email address will not be published.