ദോഹ: മര്‍ക്കസ് ഖത്തര്‍ ചാപ്റ്റര്‍ 2023- 25 വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ അസീസ് സഖാഫി പാലോളിയാണ് പ്രസിഡന്റ്. അഹ്മദ് സഖാഫി പേരാമ്പ്ര ജനറല്‍ സെക്രട്ടറിയും ഹാഫിദ് ഉമറുല്‍ ഫാറൂഖ് സഖാഫി ഫിനാന്‍സുമാണ്.വിവിധ സബ് കമ്മിറ്റികളുടെ പ്രസിഡന്റ്, സെക്രട്ടറിമാരായി മുജീബ് സഖാഫി കോഡൂര്‍, സിദ്ദീഖ് കരിങ്കപ്പാറ (സ്‌പോര്‍ട്‌സ് ആന്റ് സര്‍വീസ്), യൂസുഫ് സഖാഫി കൊടക്, മൊയ്ദീന്‍ ഇരിങ്ങല്ലൂര്‍ (എക്‌സലന്‍സി ആന്റ് ഇന്റര്‍സ്റ്റേറ്റ്), മുഹമ്മദ് ഷാ ആയഞ്ചേരി, നൗഷാദ് അതിരുമട (പി ആര്‍ ആന്റ് മീഡിയ), നൗഫല്‍ ലത്തീഫി, ശംസുദ്ദീന്‍ സഖാഫി (നോളജ്) എന്നിവരെയും തെരഞ്ഞെടുത്തു.അബ്ദുറസാഖ് മുസല്യാര്‍ പറവണ്ണ, അബ്ദുല്‍ കരീം ഹാജി മേമുണ്ട, കെ ബി അബ്ദുല്ല ഹാജി, അബ്ദുല്‍ സലാം ഹാജി പാപ്പിനിശ്ശേരി, നൂര്‍ മുഹമ്മദ് കാസര്‍ക്കോട് എന്നിവര്‍ ക്യാബിനറ്റ് അംഗങ്ങളാണ്.ഹസനിയ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍ യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ഹാജി മേമുണ്ട അധ്യക്ഷത വഹിച്ചു. മുസ്തഫ ദാരിമി കടാങ്കോട് മുഖ്യപ്രഭാഷണം നടത്തി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.അലുമ്‌നി സെക്രട്ടറി ജസീല്‍ നടുവണ്ണൂര്‍, മര്‍ക്കസ് ശൂറാ സെക്രട്ടറി സൈഈദലി സഖാഫി മുട്ടിപ്പാലം, ഐ സി എഫ് നാഷണല്‍ സെക്രട്ടറി ഡോ. ബഷീര്‍ പുത്തൂര്‍പാടം, കെ സി എഫ് സെക്രട്ടറി ഹനീഫ് പാത്തൂര്‍, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.