ബിയാട്രിസ് ഗോമസ് സ്മൃതിദിനവും പുരസ്കാരദാനവും വെള്ളിയാഴ്ച

0

തിരുവനന്തപുരം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’ യുടെ മുൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും സർഗ്ഗ വനിത ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ബിയാട്രിസ് ഗോമസിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം വെള്ളിയാഴ്ച( ജൂൺ 16) രാവിലെ 11 മണിക്ക് മ്യൂസിയത്തിന് എതിർവശത്തുള്ള സത്യൻ സ്മാരകത്തിൽ നടക്കും.ബിയാട്രിസ് ഗോമസിന്റെ സ്മരണാർത്ഥം നന്മ ഏർപ്പെടുത്തിയ പ്രഥമ സ്മൃതി പുരസ്കാരം കവി കരിക്കകം ശ്രീകുമാറിന് കവി ഏഴാച്ചേരി രാമചന്ദ്രൻ സമ്മാനിക്കും. പതിനായിരം രൂപയും ഫലകവും പൊന്നാടയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കാര്യവട്ടം ശ്രീകണ്ഠൻ നായർ, പ്രൊഫ. രമാഭായി, എൻ. എസ്. സുമേഷ്
കൃഷ്ണൻ എന്നിവർ ചേർന്നാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് നന്മ ജില്ലാ പ്രസിഡന്റ് ബാബു സാരംഗി, സെക്രട്ടറി സുരേഷ് ഒഡേസ എന്നിവർ അറിയിച്ചു

റഹിം പനവൂർ
ഫോൺ : 9946584007

You might also like

Leave A Reply

Your email address will not be published.