പ്രേക്ഷക ഹൃദയങ്ങളിൽ നിറയും ഗാനം”ശ്രീരാഗം പാടിയ രാവിൽ…”

0

യുവ താരം സാബുകൃഷ്ണ നായകനാകുന്ന ‘പ്രാഗ്മ- കമ്മിറ്റഡ് ലോങ് ലാസ്റ്റിങ് ലവ്’ എന്ന സിനിമയിലെ “ശ്രീരാഗം പാടിയ രാവിൽ…” എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർ സഹർഷം സ്വീകരിച്ചതിന്റെ അഭിമാനത്തിലാണ് അണിയറപ്രവർത്തകർ .പുതിയ തലമുറയിലെ സംഗീത സംവിധായകാരിൽപ്പെട്ട
ഫെമിൻ ഫ്രാൻസിസ് ആണ് ഈ ഗാനത്തിന് ഈണം നൽകിയത്.

ഫെമിൻ തന്നെയാണ് ഗാനരചന നിർവഹിച്ചതും എന്ന പ്രത്യേകതയുമുണ്ട്. സുന്ദര പ്രണയം നിറഞ്ഞു നിൽക്കുന്ന ഈ ഗാനം അതീവ ഹൃദ്യമായി പാടിയത് സിദ്ധാർത്ഥ് ശങ്കർ ആണ്. കെ.ജെ.ഫിലിപ്പ് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം സെന്റ് മേരീസ് അസോസിയേറ്റ്സ് ലിമിറ്റഡും എസ്കെ സിനിമാസും ചേർന്നാണ് നിർമിക്കുന്നത്.സീത സതീഷ് ആണ് സാബുവിനോപ്പം ഗാനരംഗത്തിൽ അഭിനയിച്ചത്.


സിനിമയിലെ ഗാനം റിലീസ് ചെയ്ത് ഒരു മാസം കൊണ്ടുതന്നെ 12 ലക്ഷത്തിൽ കൂടുതൽ പേരാണ് ആസ്വദിച്ചത്.ഓറഞ്ച് മീഡിയയിലൂടെയാണ് ഗാനം പുറത്തിറക്കിയത്.എല്ലാം ഒത്തിണങ്ങിയ ഗാനമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇതോടനുബന്ധിച്ചുള്ള ആഘോഷം കൊച്ചിയിൽ നടന്നു. ചലച്ചിത്ര സംവിധായാകരായ ബെന്നി ആശംസ, കെ. ജെ. ഫിലിപ്പ്, പ്രശാന്ത് മൂളിക്കൽ, ജയറാം പൂച്ചായ്ക്കൽ, നിർമാതാവ് അനിൽ നമ്പ്യാർ, സാബു കൃഷ്ണ, സുമേഷ് ചേർത്തല, സൈജു വാതക്കോട്, ജോയ് നടുക്കുടി, ബീനാ കുറുപ്പ് തുടങ്ങിയവർ സംബന്ധിച്ചു.


ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് : സനൂപ് എ. എസ്. കോറിയോഗ്രാഫി : ബിനീഷ് കുമാർ കൊയിലാണ്ടി.പ്രൊഡക്ഷൻ കൺട്രോളർ : സൈജു വതുകോടത്ത്. മേക്കപ്പ് : ഷിനു മുതുകുളം. പിആർഒ: റഹിം പനവൂർ. ക്യാമറ അസോസിയേറ്റ്: കൃഷ്ണ എസ്. സഹദേവ്. ക്യാമറ അസിസ്റ്റന്റ്സ് : ഗോഡ് വിൻ ടൈറ്റസ്, ശ്രീജിത്ത് ശങ്കർ. സ്റ്റുഡിയോ : ജെ പി ആഡിയോസ്. ഓർക്കസ്ട്ര : ജോസഫ്
പി.ടി. ഡിസൈൻ : ഡി മീഡിയ. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം രജീഷ് സോമൻ, ജോൺ സേവ്യർ, രമേഷ്കുമാർ, ജീവതോമസ്, ശില്പ സൂസൺ,രാജേഷ് കാംപ്ഫ്, രെജികുമാർ തുടങ്ങിയവരും പ്രണയവും സംഗീതവും പശ്ചാത്തല മായുള്ള ഈ സിനിമയിൽ കഥാപാത്രങ്ങളാകുന്നു.

റഹിം പനവൂർ
പിആർഒ
ഫോൺ :9946584007

You might also like

Leave A Reply

Your email address will not be published.