മലപ്പുറം : ഇന്തോ അറബ് വിനോദ സഞ്ചാര രംഗത്തും വ്യോമയാന യാത്ര സർവ്വീസ് മേഖലയിലും
വ്യക്തിമുദ്ര പതിപ്പിച്ച ഖത്തറിലെ പ്രമുഖ സ്ഥാപനമായ ഏവൻ സ് ടൂർസ് ആന്റ് ട്രാവൽസ്
മാനേജിംഗ് ഡയറക്ടർ
നാസർ കറുകപ്പാടത്തിനെ പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷനും എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യയും ആദരിച്ചു.
പ്രവാസ ലോകത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെ നാസർ കറുകപ്പാടം നടത്തിവരുന്ന സേവനങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹനം നൽകുകയുമാണ് ഈ സ്നേഹാദരവിലൂടെ നടക്കുന്ന അനുമോദന മെന്ന് ഉപഹാര സമർപ്പണം നടത്തിയ എൻ. ആർ.ഐ. കൗൺസിൽ ചെയർമാൻ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു.
മലപ്പുറം ചെമ്മാട് വ്യാപാര ഭവൻ ഹാളിൽ നടന്ന പ്രവാസി പെൻ ൻഷൻ ഹോൾഡേഴ്സ്
അസ്സോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷനിൽ വച്ച് ഉപഹാരവും പൊന്നാടയും നൽകിയാണ് നാസർ കറുകപ്പാടത്തിനെ ആദരിച്ചത്. കൺവെൻഷൻ ഗ്ലോബൽ ഫ്രണ്ട്ഷിപ്പ് കൾച്ചറൽ സെൻറർ ചെയർമാൻ സിദ്ദീഖ് പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. സത്താർ ആവിക്കര അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എ. അമീർ, നൗഷാദ് സിറ്റി പാർക്ക്, നോവലിസ്റ്റുകളായ ഷെരീഫ് തൃപ്രയാർ, വത്സൻ നെല്ലിക്കോട്, കേരള ലോക്സഭ അംഗം കബീർ സലാല, കെ.അബു, അഹമ്മദ് പള്ളിയാളി, ടി. നാരായണൻ കണ്ണൂർ, എം.ആർ. ഷാജു കൊല്ലം , അൻജു ചെമ്മാട് തുടങ്ങിയവർ
പ്രസംഗിച്ചു. മുഹമ്മദ് കോയ ചേലാബ്ര സ്വാഗതവും മൊയ്തു കുഞ്ഞി നന്ദിയും പറഞ്ഞു.
Next Post
You might also like