പൂവച്ചൽ ഖാദർ രചിച്ച “അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ..” ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഗാനം : മന്ത്രി ഡോ. ആർ. ബിന്ദു

0

തിരുവനന്തപുരം : കവിയും ഗാനരചയിതാവുമായിരുന്ന പൂവച്ചൽ ഖാദറിന്റെ രണ്ടാം ചരമ വാർഷികദിനത്തിൽ പൂവച്ചൽ ഖാദർ സാംസ്കാരിക സമിതി സംഘടിപ്പിച്ച ‘ സിന്ദൂരസന്ധ്യ 2023’ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പൂവച്ചൽ ഖാദർ രചിച്ച ” അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ… ” ആണ് ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഗാനമെന്ന് മന്ത്രി പറഞ്ഞു. ഒരുപാട് ഹൃദയങ്ങളെ ത്രസിപ്പിച്ച ഗാനങ്ങളാണ് പൂവച്ചൽ ഖാദർ രചിച്ചതെന്ന് മന്ത്രി ഓർമിപ്പിച്ചു. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കവിതാരചന മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു .

പൂവച്ചൽ ഖാദർ സാംസ്കാരിക സമിതി സംഘടിപ്പിച്ച പൂവച്ചൽ ഖാദർ അനുസ്മരണ ചടങ്ങ് ‘ സിന്ദൂരസന്ധ്യ 2023’ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘടനം ചെയ്യുന്നു


ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായിരുന്നു . കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി . സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. എൽ. ആർ. മധുജൻ പൂവച്ചൽ ഖാദറിന്റെ കവിതകളെ പരിചയപ്പെടുത്തി .


പുത്തൻകട വിജയൻ, ടി. പി. ശാസ്തമംഗലം,
കെ.. അനിൽ കുമാർ, സി. എസ്. ശങ്കരൻകുട്ടി, ഹനീഫ, സമിതി കൺവീനർ
യൂ. എം. നഹാസ് , രക്ഷധികാരി
എ. ഷാഹുൽഹമീദ്, ജനറൽ കൺവീനർ ജോർജ് തോമസ്. കെ, ജോയിന്റ് കൺവീനർ അഹമ്മദ് ഷെറിൻ തുടങ്ങിയവർ സംസാരിച്ചു .പൂവച്ചൽ ഖാദർ രചിച്ച സിനിമാ ഗാനങ്ങളുടെ അവതരണം’ ഗാനാജ്ഞലി ‘യും ഒരുക്കിയിരുന്നു.

റഹിം പനവൂർ
ഫോൺ : 9946584007

You might also like

Leave A Reply

Your email address will not be published.