പരിസ്ഥിതി സംരക്ഷണം മനുഷ്യ ജീവനുകളുടെ സംരക്ഷണമാകണം-പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് ചീഫ് കോ-ഓർഡിനേറ്റർ ഇൻവെയർമെന്റ് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ, ന്യൂ ദെൽഹി

0

ജൂൺ 5, ലോക പരിസ്ഥിതി ദിനം ആചരിക്കുകയാണ്. ലോകമെമ്പാടും ആചരണ ശ്രദ്ധ ഉണ്ടെങ്കിലും ഭാരതത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് ഏറെ ഊന്നൽ നൽകുന്നു.
കാരണം. ജനങ്ങളുടെ ഭൗതികപരമായ അടിസ്ഥാന സൗകര്യങ്ങളോട് താതാമ്യം പ്രാപിച്ച ഒരു ഘടകമാണ് പരിസ്ഥിതിയുടെയും ഘടന. മാലിന്യ കൂമ്പാരങ്ങളും വിവിധങ്ങളായ അന്തരീക്ഷ മലിനീകരണങ്ങളും ജനതയെ ശാരീരികമായി തളർത്തുന്നു. മാറാ രോഗങ്ങൾക്കു വിധേയനാക്കുന്നു. അടുത്ത തലമുറയുടെ ആരോഗ്യ സംരക്ഷണം
പുതിയ വെല്ലുവിളികളാകുന്ന

ജനിതക രോഗങ്ങളുടെ
അടിത്തറ പരിസ്ഥിതി സംരക്ഷണമാണെന്ന ചിന്ത നമ്മളിൽ ഓരോരുത്തരിലും ഉണ്ടാകേണ്ടിയിരിക്കുന്നു. അറിവും വിവേക വും ജന്മനാൽ സ്വവർദ്ധിതമായ ഭാരതീയർക്ക് മാലിന്യ കൂമ്പാരങ്ങൾ നൽകുന്ന
ദുരവസ്ഥകൾ മനസിലാക്കിയിട്ടുണ്ട്. എങ്കിലും വടക്കൻ സംസ്ഥാനങ്ങളിൽ കാണുന്ന ചേരിപ്രദേശങ്ങളം വൃത്തിഹീനമായ റോഡുകളും യാതൊരു തത്വദീക്ഷയില്ലാതെ വാഹനങ്ങൾ തള്ളിവിടുന്ന പുകയും
ഇന്നും കാണപ്പെടുന്നു. മനുഷ്യന്റെ ആരോഗ്യത്തെ കാർന്നുതിന്നുന്ന ഈ സാഹചര്യം വരുത്തി വെയ്ക്കുന്ന മാരകമായ രോഗങ്ങൾ പകർച്ച വ്യാധികളാണെന്നു വിസ്മരിക്കരുത്.

കേരളീയ പൈതൃക സംസ്ക്കാരത്തിൽ വൃത്തിഹീനതയോടുള്ള പോരാട്ടം അഭിമാനാർഹമാണ്. എന്നാൽ ഇന്നു ശോചനീയവസ്ഥയാണ്.
ജനപ്പെരുപ്പമാണ് ഇതിനു കാരണമെന്നു പറയുന്നത് നേർക്കാഴ്ചയോടെയുള്ള അഭിപ്രായമല്ല. ജനമെത്രപ്പെരുകിയാലും അടിസ്ഥാന സൗകര്യങ്ങളുടെ വികസനമില്ലെങ്കിൽ പരിസ്ഥിതി സംരക്ഷണമോ, മനുഷ്യ ജീവനെ രക്ഷിക്കാനോ കഴിയില്ല.
ശുദ്ധജല കുളങ്ങളും നീരുറവകളും റോഡിൽ വലിച്ചെറിയപ്പെടുന്ന പാഴ് വസ്തുക്കൾ, വൃത്തിഹീനമായ ശൗചാലയങ്ങൾ, റോഡുകളിൽ മാലിന്യ പൈപ്പ് ലയിനുകളിൽ നിന്നും പൊട്ടിയൊഴുകുന്ന മാലിന്യങ്ങളും ദുർഗന്ധവും പാതയോരങ്ങളിലെ ഓടകൾ നിറയുന്ന പാഴ് വസ്തുക്കൾ, മലമൂത്ര വിസർജ്ജന മടങ്ങിയ വ , തോടുകളും ചെറു നദികളും ഇന്നു കരി ഓയിലിനേക്കാൾ ഭയാനകമായ രീതിയിൽ. സർക്കാർ ആശുപത്രികളിൽ വിഷവസ്തുക്കളടങ്ങിയ മാലിന്യ ശേഖരങ്ങൾ ആശുപത്രി വളപ്പിൽ തന്നെ അഗ്നിക്കിരയാക്കുമ്പോൾ ഉണ്ടാകുന്ന ദുരവസ്ഥ
ആരും കണ്ടില്ലെന്നു നടിക്കരുത്.

ഭൂഗർഭ ജലം ദാഹശമിനിയാക്കുന്ന മനുഷ്യർ അപകടകരമായ ദാഹജലമല്ലെന്നു എങ്ങനെ ഉറപ്പു വരുത്തും. ശിശുക്കളിൽ
തൊലിപ്പുറത്ത് ഉണ്ടാക്കുന്ന രോഗങ്ങൾ, ശ്വാസംമുട്ടൽ, ഉദര രോഗങ്ങളെല്ലാം ജീവിതാന്തരീക്ഷത്തിലെ കൺമുന്നിൽ നിന്നും ലഭിക്കുന്ന വിഷപുകയും മാലിന്യങ്ങളുടെ സാമിപ്യവുമല്ലെന്നു ആർക്ക് പറയാൻ കഴിയും. കൊച്ചിയിലെ മാലിന്യ കൂമ്പാരത്തിലെ തീപിടിത്തം മെഡിക്കൽ സർവീസ് ഗോഡൗണുകളിലെ തുടരെ തുടരെയുള്ള അഗിബാധ ഇവയിലൂടെ അന്തരീക്ഷത്തിൽ ലയിക്കപ്പെടുന്ന വിഷപുക വരുത്തി വെയ്ക്കുന്ന ആപത്ത് കൾ നാം കാണണം. കണ്ടറിയണം. നിരീക്ഷണങ്ങൾക്ക് പാത്രീഭൂതരാകണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വെറും നോക്കുകുത്തികളാകരുത്. വിനോദം, കച്ചവടം, കെട്ടിടം, പരസ്യം തുടങ്ങീ നാനാ തുറകളിലൂടെ കോടിക്കണക്കിന് രൂപയുടെ വരവിന്റെ സ്രോതസുള്ള പഞ്ചായത്ത്കൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ പരിസ്ഥിതി സംരക്ഷണ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണം ശ്രദ്ധിക്കണം എന്തിനേറെ സദാ ശ്രദ്ധയുള്ളവരാകണം. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു കുറ്റക്കാരെ കണ്ടുപിടിക്കുന്നതിലും സമൂഹമദ്ധ്യത്ത് കാണിച്ചു കൊടുക്കുന്നതിലും വൈമുഖ്യതപാടില്ല.
കർശന നടപടികളിലൂടെ ഒരു അവബോധം പരിസ്ഥിതി പ്രശ്നത്തിൽ ഉണ്ടാക്കിയെടുക്കാം ,

തീഷ്ണതയോടെയുള്ള
പരീക്ഷണങ്ങൾക്ക് സമയം കളയാതെ സർക്കാരും ജനങ്ങളും അധികാരികളും ഒന്നായി ഒരു മഹാ വിപത്തിൽ നിന്നും മാനവകുലത്തെ രക്ഷപ്പെടുത്താൻ ശക്തിയായി – ജാഗരൂഹരായി
യത്നിക്കാൻ തയ്യാറാകണമെന്ന പ്രതിജ്ഞ ലോക പരിസ്ഥിതി ദിനത്തിൽ
എടുക്കാം.
” നമ്മിലർപ്പിതാം കടമ കാലാഹരണപ്പെട്ടാതെ
കാത്ത് സൂക്ഷിക്കുക
നാടിനും നാട്ടാർക്കും നൽകിടാം
ഒരു ജന്മ സാഫല്യം.
വിശുദ്ധിയുള്ള സൗന്ദര്യമുള്ള നമ്മുടെ മുഖം പോലെ
പെറ്റു വീണൊരു മണ്ണിനേയും
ദുരന്തങ്ങളില്ലാത്ത
പകർച്ച വ്യാധികളില്ലാത്ത
സുന്ദരമാം നാടാകണം
നമ്മുടെ നാട് ‘

You might also like

Leave A Reply

Your email address will not be published.