തെരുവ് നായ്ക്കൾ ജനങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്നത് പ്രതിരോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ച നടപടികൾ അടിയന്തരമായി നടപ്പാക്കണം. വിവിധ സംഘടനകൾ

0

കോഴിക്കോട്. റെയിൽ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിലും, പരിസരത്തും നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് സി എ ആർ യു എ, മുഖ്യമന്ത്രി, മന്ത്രിസഭാംഗങ്ങൾ, ചീഫ് സെക്രട്ടറി, ഡിജിപി, തിരുവനന്തപുരം – പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർമാർ എന്നിവർക്ക് പ്ലാറ്റ്ഫോമുകളിൽ നിന്ന് പകർത്തിയ ഫോട്ടോ സഹിതം 2022 സെപ്റ്റംബർ ആറാം തീയതി നിവേദനം സമർപ്പിച്ചത്. അന്നുതന്നെ മുഖ്യമന്ത്രി മൃഗസംരക്ഷണ വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പ് മേധാവികൾക്കും, ഡിജിപിയുടെ നിർദ്ദേശപ്രകാരം .

ലോ ആൻഡ് എ ഡിജിപി എല്ലാ ജില്ലയിലെയും പോലീസ് അസിസ്റ്റന്റ് കമ്മീഷണർമാർക്കും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിവേദന പകർപ്പ് സഹിതം അയച്ചുകൊടുത്തു.
2022 നവംബർ 25ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ചാക്കുണ്ണിയെ തെരുവ് നായ്ക്കളുടെ അക്രമണം പ്രതിരോധിക്കുന്നതിനും, വിഷബാധ നിർമ്മാർജനത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, മൃഗസംരക്ഷണ വകുപ്പും, എൻജിഒ എസ് മറ്റു ബന്ധപ്പെട്ടവരുമായി സംയുക്തമായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കത്തുമൂലം അറിയിച്ചത്. എന്നാൽ തിരുനായ്ക്കളുടെ ആക്രമണം അനുദിനം വർദ്ധിക്കുന്നു.
ഈ സാഹചര്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ 6.9. 2022ലെ നിവേദനത്തിലെ ആവശ്യങ്ങൾ പ്രാവർത്തികമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് സി എ ആര്‍ യു ടെ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനകളുടെ അടിയന്തരയോഗം മുഖ്യമന്ത്രിയോടും മറ്റു ബന്ധപ്പെട്ടവരോടും അഭ്യർത്ഥിച്ചു. ദിവസങ്ങൾക്കു മുമ്പ് ഭിന്നശേഷിക്കാരൻ ആയ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്ന മുഴുപ്പിലങ്ങാട് വീണ്ടും ഒമ്പതു വയസുകാരി കുഞ്ഞിനെ തെരുവ്നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ച സംഭവം ആവർത്തിക്കാതിരിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
എം ഡി സി ഓഫീസിൽ ചേർന്ന യോഗത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ അസോസിയേഷൻ വർക്കിംഗ് ചെയർമാനും മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടുമായ ഷെവ. സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് ആർ ജയന്തകുമാർ,
സ്മാൾ സ്കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി പി. ഹമീദ്, കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി സി മനോജ്, ഡിസ്ട്രിക്ട് മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി സി വി ജോസ്സി, സിറ്റി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം ഐ അഷറഫ്, ജനറൽ സെക്രട്ടറി എം എൻ ഉല്ലാസൻ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, കൺവീനർ പി ഐ അജയൻ എന്നിവർ പങ്കെടുത്തു. അഡ്വക്കേറ്റ് എം കെ അയ്യപ്പൻ സ്വാഗതവും കൺവീനർ പിഐ അജയൻ നന്ദി പറഞ്ഞു.

ഷെവലിയാർ സി ഇ ചാക്കുണ്ണി
പ്രസിഡന്റ്‌ (എം ഡി സി) & സി ഐ ആർ യു എ.
9847412000
കോഴിക്കോട്
20-06-2023

You might also like

Leave A Reply

Your email address will not be published.