ഗ്രാൻഡ് മാസ്റ്റർ അപ്പാൻകുട്ടിയെ,സിജി അനുമോദിച്ചു

0

തിരുവനന്തപുരം റൂബിക് ക്യൂബിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഗ്രാൻഡ്മാസ്റ്റർ അഫാൻ കുട്ടിയെ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ(സിജി ) ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുമോദിച്ചു,ഈ മേഖലയിൽ ലിംകാ ബുക്ക്‌ ഓഫ് അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ അഫാൻ കുട്ടി, കണ്ണുകെട്ടി റൂബിക്സ് ക്യൂബിൽ നിർമ്മിച്ച മന്ത്രിയുടെ ചിത്രം മുൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗവും മന്ത്രിയുടെ ഭാര്യയുമായ പാർവതി ദേവി ഏറ്റുവാങ്ങി.സി ബി എസ് ഇ ടെക്സ്റ്റ്‌ ബുക്ക്‌ പബ്ലിക്കേഷന്റെ ബോംബെ ഡയറക്ടർ സുധീർ ഗോയൽ, ദേശീയ മലയാള വേദി ഭാരവാഹികളായ പനച്ചമൂട് ഷാജഹാൻ,, ചാല മുജീബ് റഹ്മാൻ , സിജി ഭാരവാഹികളായ മുഹമ്മദ് അറഫാത്ത്,അബ്ദുൽ കലാം, അഫ്സൽ മുന്ന തുടങ്ങിയവർ പങ്കെടുത്തു

അഡ്വക്കേറ്റ് എ എം കെ നൗഫൽ
ചെയർമാൻ സിജി തിരുവനന്തപുരം ജില്ലാ ചാപ്റ്റർ

You might also like

Leave A Reply

Your email address will not be published.