ഗായകൻ പാച്ചല്ലൂർ ഷാഹുൽഹമീദിനെ വേക്ക് അപ്പ് കൾച്ചറൽ ഫോറം ലോകസംഗീതദിനത്തിൽ ആദരിച്ചു

0

തിരുവനന്തപുരം : സംഗീത സപര്യയുടെ 60 വർഷം പൂർത്തിയാക്കിയ ഗായകൻ പാച്ചല്ലൂർ ഷാഹുൽഹമീദിനെ വേക്ക് അപ്പ്‌ കൾച്ചറൽ ഫോറം ലോക സംഗീതദദിനത്തിൽ ആദരിച്ചു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി. ആർ. വീണ ഉപഹാരം സമർപ്പിച്ചു .

ഫോറം പ്രസിഡന്റ് ഗോപൻ ശാസ്തമംഗലം അധ്യക്ഷനായിരുന്നു. പ്രിൻസിപ്പലിന് പ്രസിഡന്റ് ഉപഹാരം നൽകി. രമേഷ്ബിജു ചാക്ക എഴുതിയ ഇന്ദ്രനീലം എന്ന പുസ്തകവും കൈമാറി.ഫോറം സെക്രട്ടറി രമേഷ്ബിജു ചാക്ക,ജോയിന്റ് സെക്രട്ടറി
റഹിം പനവൂർ, ട്രഷറർ മഹേഷ്‌ ശിവാനന്ദൻ വെൺപാലവട്ടം,സൗണ്ട് എഞ്ചിനീയർ ടെന്നിസൺ, പെരുകാവ് പി. എൽ. സുധീർ, എം. എസ്. കബീർ, എൻ. പി. മഞ്ജിത്ത്,എസ്. പി. പ്രദീപ്, എൻ. ആർ. ഹരീഷ്ബാബു, ലീനാ മനോജ്‌, സലിൽ എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.

    റഹിം പനവൂർ
    ഫോൺ : 9946584007
You might also like

Leave A Reply

Your email address will not be published.