തിരുവനന്തപുരം . കേരളത്തിൽ നിന്ന് ഇക്കൊല്ലം പരിശുദ്ധ ഹാജ്ജ് തീർത്ഥാടനത്തിന് അവസരം ലഭിച്ചവർക്കു പ്രയാസരഹിതമായി കർമ്മങ്ങൾ അനുഷ്ടിക്കുന്നതിന് സർക്കാർ സാധ്യമായ എല്ലാ സൗകര്യങ്ങളും കായികം വഖഫ്ഹജ്ജ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്മാൻ പറഞ്ഞു ഇന്ത്യയിൽ നിന്നും ഇക്കൊല്ലം ഹജ്ജിന് അവസരംലഭിച്ച 1 മുക്കാൽ ലക്ഷം തീർത്ഥാടകരിൽ പതിനായിരത്തി മുന്നൂറ്പേരാണ്കേരളത്തിൽ നിന്നുള്ളവർ എന്നാൽ കോഴിക്കോടിന്പുറമെ കൊച്ചിയും കണ്ണൂരും ഉൾപ്പെടെ മൂന്ന് വിമാനത്താവളങ്ങളും .ഹജ്ജ് എം ബാർകേഷൻപോയിൻറ് ആക്കിയിട്ടുണ്ട്ഈ സൗകര്യം മറ്റൊരു സംസ്ഥാനത്തും ഇല്ല മാത്രമല്ല.കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ യാത്രയും താമസവും സുഖസൗക സൗകര്യങ്ങളും അടക്കം ഉള്ള വഏകോപിപ്പിക്കുന്നതിന്ചരിത്രത്തിൽ ആദ്യമായി ഒരു ഐ.എ .എസ്ഓഫീസർ ( ശ്രീ ജാഫർ മാലിക്)ഹജ്ജ് തീർത്ഥാടന കാലഘട്ടത്തിൽ സൗദി അറേബ്യയിൽ നോഡൽഓഫീസറായി നിയോഗിച്ചിട്ടുണ്ട് :മന്ത്രി പറഞ്ഞു
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെക്കൻ കേരളത്തിൽ നിന്നും 2023 – ൽഹജ്ജിന് യോഗ്യത നേടിയിട്ടുള്ളവർക്ക് ഉള്ള പ്രായോഗിക പഠന ക്ലാസ് തിരുവനന്തപുരം വള്ളക്കടവ് അറഫ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം തിരുവനന്തപുരം യത്തീംഖാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം എം ഹുസൈൻ അധ്യക്ഷത വഹിച്ചു വിവിധ സെക്ഷനുകളിൽ പാനിപ്ര ഇബ്രാഹിം മൗലവി .അബ്ദുൽ റഹ്മാൻ പുഴക്കര .തിരുവല്ലം യൂസഫ് .എന്നിവർ പഠന ക്ലാസ് നടത്തി.എ സൈഫുദ്ദീൻ ഹാജി,നാസർ കടയറ .ഷാൻ തൊളിക്കോട് .റഹ്മത്തുള്ള .ഈ സുധീർ ,ബി സുലൈമാൻ . പി.എം എസ്ഹാജാ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.പാങ്ങോട് ശിഹാബുദ്ദീൻ മൗലവി പ്രാർത്ഥന നടത്തി.
You might also like