സിൽവർ ജൂബിലിയുടെ നിറവിൽ ട്യൂബ് കെയർ ഇൻ്റർ നാഷനൽ

0

ഓയിൽ ആൻ്റ് ഗ്യാസ് മേഘലയിൽ ഖത്തറിൽ പ്രവർത്തിക്കുന്ന “ട്യൂബ് കെയർ ഇൻ്റർ നാഷനൽ” എന്ന കമ്പനിയുടെ ഇരുപത്തി അഞ്ചാം വാർഷികം വിപുലമായ പരിപാടികളോടെ ഖത്തറിൽ ആഘോഷിച്ചു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങളായി മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും Oil & Gas Industry മേഘലയിൽ Downhole Tools Inspection Service വിഭാഗത്തിൽ മികച്ച സേവന പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു
“ട്യൂബ് കെയർ ഇൻ്റർ നാഷനൽ” എന്ന ലോകോത്തര നിലവാരമുള്ള കമ്പനി.

ജി.സി.സിയിലെ രാഷ്ട്രിയ സാമൂഹിക വ്യാവസായിക രംഗത്ത് പ്രവർത്തിക്കുന്ന പ്രഗൽഭരായ വ്യക്തിത്വങ്ങൾ സിൽവർ ജൂബിലി ആഘോഷത്തിൽ പങ്കുചേർന്നു.

പ്ലൈവുഡ് നിർമ്മാണ മേഘലയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന എ.കെ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എം.ഡി.
ശ്രീ എ.കെ നിയാസ് ജൂബിലി ആഘോഷത്തിൻ്റെ ഔപചാരികമായ ഉദ്ഘാടന
കർമ്മം നിർവ്വഹിച്ചു.

ഖത്തറിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ട്യൂബ് കെയർ ഇൻ്റർ നാഷനൽ ചെയർമാൻ ശ്രീ. കെ.എൽ.പി യൂസുഫ് അതിഥികളെ അഭിസംബോധനം ചെയ്ത് സംസാരിച്ചു.

അവസരങ്ങൾ നമ്മെ തേടി വരുന്നതിനായ് കാത്തിരിക്കാതെ അവസരങ്ങളെ നാം അന്വേഷിച്ച് കണ്ടെത്തുകയും കഠിനാധ്വാനം ചെയ്ത് വിജയം കൈവരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യണമെന്ന് വളർന്നു വരുന്ന പുതിയ തലമുറയോട് ശ്രീ യൂസുഫ് അഭിപ്രായപ്പെട്ടു.

ഇരുപത്തി അഞ്ചും ഇരുപതും പതിനഞ്ചും വർഷങ്ങൾ കമ്പനിയിൽ ആത്മാർത്ഥ സേവനം അനുഷ്ടിച്ച് പിരിഞ്ഞവരും നിലവിൽ സർവീസിൽ തുടരുന്നവരുമായ ഇൻസ്പെക്ടർ ടെക്നീഷ്യൻ വിഭാഗത്തിൽ പെട്ട ആളുകളെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കുകയും ചെയ്തു.

ഖത്തറിലും വെളിയിലുമായി പടർന്നു കിടക്കുന്ന എണ്ണ കമ്പനികളും അനുബന്ധ സ്ഥാപനങ്ങളുമായ Qatar Energy, North Oil Company, Qatar Shell, Total Energies, Gulf Drilling International, Northern Offshore, Noble Drilling , Reliance, ONGC, Weatherford, Schlumberger, Halliburton എന്നീ പ്രമുഖ ഡ്രില്ലിംങ്ങ് കമ്പനികളുടെ എഴുപത് ശതമാനത്തിലധികം മേജർ വർക്കുകൾ ട്യൂബ് കെയർ ഇൻ്റർനാഷനൽ ചെയ്തു വരുന്നു.

യു.എ.ഇ യിൽ ഹൈപ്പർ മാർക്കറ്റ് ശ്രിംഘലയിലെ പ്രമുഖ സ്ഥാപനമായ അൽ മദീനയുടെ ഡയറക്റ്റർ ശ്രീ. പി.കെ മുഹമ്മദ്, കമ്പനിയുടെ നവീകരിച്ച വെബ് സൈറ്റിൻ്റെ ലോഞ്ചിംഗ് കർമ്മം നിർവ്വഹിച്ചു.

ട്യൂബ് കെയർ ഇൻ്റർ നാഷനൽ ഡയറക്റ്ററും കേരളത്തിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ
ശ്രീ. കെ.എൽ.പി ഹാരിസ്, കമ്പനിയുടെ ജി.എമ്മും എച്ച്.ആർ ഹെഡുമായ ശ്രീ. മുഹമ്മദ് ബെൻസീർ, ഒ.എം അഡ്വ: ശ്രീ. ഫിഫ്സുൽ റിയാസ്,
ഹോമിഭാഭ സെന്റർ ഫോർ സയൻസ് എഡ്യൂക്കേഷൻ,
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് മുംബൈയിലെ അസിസ്റ്റന്റ് പ്രൊഫസറും യുവ ശാസ്ത്രജ്ഞനുമായ ഡോ. കെ.കെ മഷ്ഹൂദ് എന്നിവരും സദസ്സിനെ അഭിസംബോധനം ചെയ്ത് സംസാരിച്ചു.

കിയാൽ ഡയറക്റ്റർ ഡോ. എം.പി ഹസ്സൻ കുഞ്ഞി, വൈദ്യുതി, എണ്ണ, വാതക വ്യവസായത്തിന്റെ ഭാഗമായ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിസ്കോൺസിനിൽ സ്ഥിതി ചെയ്യുന്ന പെട്രോ-ക്യു സി.ഇ.ഒ ശ്രീ. റോണി തെക്കനാഥ്, യു.എ.ഇ അമ്പർ ഹൈപ്പർ മാർക്കറ്റ് ഡയറക്റ്റർ ശ്രീ.കെ.ടി അലി, ഖത്തറിലെ പ്രമുഖ വ്യവസായിയും സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യവുമായ ശ്രീ.പി.കെ റഹീം, യു.എ.ഇ പ്രസിഡൻ്റ് H.H ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ്റെ മുൻ പേർസണൽ സ്റ്റാഫ് അംഗമായ ശ്രീ. ഇസ്മയിൽ ഇരിട്ടി, എന്നീ പ്രമുഖർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

You might also like

Leave A Reply

Your email address will not be published.