സഞ്ജയ്കുമാര്‍ മിശ്രയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടര്‍ സ്ഥാനത്ത് മൂന്നാമതും കാലാവധി നീട്ടിനല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി

0

ഇഡി ഡയറക്ടറാകാന്‍ യോഗ്യനായ മറ്റാരും ഇല്ലേയെന്ന് ജസ്റ്റിസ് ഭൂഷണ്‍ ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. പ്രധാനമന്ത്രി വധിക്കപ്പെട്ടിട്ടുപോലും മുന്നോട്ടുപോയ രാജ്യമാണിതെന്നും ഓര്‍മിപ്പിച്ചു. സഞ്ജയ്കുമാര്‍ മിശ്ര എന്തായാലും വിരമിക്കും. അതിനുശേഷം ഈ തസ്തികയ്ക്ക് എന്ത് സംഭവിക്കുമെന്നും- സുപ്രീംകോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഇഡിയെ ആയുധമാക്കി കേന്ദ്രം രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് കോടതി നിരീക്ഷണം.2021 നവംബറിനുശേഷം സഞ്ജയ്കുമാര്‍ മിശ്രയ്ക്ക് ഒരുകാരണവശാലും കാലാവധി നീട്ടിക്കൊടുക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്രം മറികടന്നു. അതിനായി കേന്ദ്ര വിജിലന്‍സ് നിയമം ഭേദഗതി ചെയ്തു. സഞ്ജയ്കുമാറിന് ഇഡി ഡയറക്ടര്‍ സ്ഥാനത്ത് വീണ്ടും കാലാവധി നീട്ടിക്കൊടുത്തു. നിയമഭേദഗതിയെയും കാലാവധി നീട്ടിക്കൊടുത്തുള്ള ഉത്തരവിനെയും ചോദ്യംചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.സഞ്ജയ്കുമാറിന് കാലാവധി നീട്ടിക്കൊടുക്കരുതെന്ന ഉത്തരവ് എന്തുകൊണ്ട് പാലിക്കപ്പെട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച വാദം തുടരും

You might also like

Leave A Reply

Your email address will not be published.