വക്കം ഖാദറിന്റെ 106 -30 ജന്മവാർഷികം 2023 മേയ് 25 വ്യാഴാഴ്ച 4 മണിയ്ക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ

0

സ്വാതന്ത്ര്യസമരത്തിന്റെ നിർണ്ണായക ഘട്ടത്തിൽ വിപ്ലവത്തിന്റെ തീപ്പന്തമായി പടർന്നുകയറിയ മഹാപ്രസ്ഥാനത്തിന്റെ കരുത്തുറ്റ കർമ്മ ഭടനായിരുന്നു ഐ.എൻ.എ. ഹീറോ വക്കം ഖാദർ. 1943 സെപ്റ്റംബർ10-ന് 26-ാം വയസ്സിൽ മദ്രാസ് സെൻട്രൽ ജയിലിലെ തൂക്കുമരത്തിൽ ജീവിതം ഹോമിച്ച അനശ്വര രക്തസാക്ഷി. ചരിത്രം പോലും വിസ്മരിച്ച ഖാദറിന്റെയും സഹപ്രവർത്തകരുടെയും ത്യാഗോജ്ജ്വലമായ ജീവിതകഥ കഴിഞ്ഞ പത്തു വർഷക്കാലമായി ഫൗണ്ടേഷന്റെ വിവിധ വേദികളിൽ സമഗ്രമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

വക്കം ഖാദറിന് സമുചിതമായ സ്മാരകം നിർമ്മിക്കുന്നതിന് തലസ്ഥാന നഗരിയിൽ നന്താവനത്ത് സർക്കാർ അനുവദിച്ച സ്ഥലത്ത് ഓഫീസ് പ്രവർത്തിച്ചുവരുന്നു. ആസന്നഭാവിയിൽ അനുയോജ്യമായ സ്മാരകം ഇവിടെ ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കാം.

വക്കം ഖാദറിന്റെ 106-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മേയ് 25 വ്യാഴാഴ്ച 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ചിട്ടുള്ള സെമി നാർ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് ശ്രീ. എം.എം.ഹസ്സൻ ആദ്ധ്യക്ഷം വഹിക്കുന്ന യോഗ ത്തിൽ വർക്കിംഗ് പ്രസിഡന്റ് ശ്രീ. ആനത്തലവട്ടം ആനന്ദൻ മോഡറേറ്ററാ യിരിക്കും.

“സ്വാതന്ത്ര്യസമരചരിത്രം: മാദ്ധ്യമങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുകളും എന്ന വിഷയം കേന്ദ്ര സർവ്വകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ അവതരിപ്പിക്കും. താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു.

ആശംസകളോടെ,

ആനത്തലവട്ടം ആനന്ദൻ വർക്കിങ് പ്രസിഡന്റ്

എം.എം. ഹസ്സൻ പ്രസിഡന്റ്

എം.എം. ഇക്ബാൽ ജനറൽ സെക്രട്ടറി 9447241980

ബി.എസ്. ബാലചന്ദ്രൻ

ട്രഷറർ

You might also like

Leave A Reply

Your email address will not be published.