ലുലു ഫാഷൻ വീക്ക് ഗ്രാൻഡ് ഫിനാലെയ്ക്കൊരുങ്ങി തലസ്ഥാനം,അനന്തപുരി ഇനി ഫാഷന്റെ തലസ്ഥാനം ഫാഷൻ ട്രെൻഡുകളെ അണിനിരത്തുന്ന മുപ്പതിലധികം ഷോകൾ

0

ലുലു ഫാഷൻ വീക്ക് മെയ് 17 മുതൽ 21 വരെ സ്ഥലം തിരുവനന്തപുരം mlm :15.05.23

തിരുവനന്തപുരം : ലുലു ഫാഷൻ വീക്കിന്റെ ഈ വർഷത്തെ ഗ്രാൻഡ് ഫിനാലെയിലൂടെ ലോകത്തിന്റെ ഫാഷൻ റാംപിലേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി തലസ്ഥാനം. രാജ്യത്ത് ലുലു ഫാഷൻ വീക്കിന്റെ ആറാം പതിപ്പാണിതെങ്കിലും, തിരുവനന്തപുരത്ത് ഇതാദ്യത്തേതാണ്. മെയ് 17 മുതൽ 21 വരെ ലുലു മാളിലാണ് ഫാഷൻ വീക്ക് നടക്കുന്നത്. ഫ്ലൈയിംഗ് മെഷീനുമായി സഹകരിച്ച് ലിവൈസ് അവതരിപ്പിയ്ക്കുന്ന ലുലു ഫാഷൻ വീക്ക് ഈ വർഷത്തെ ഏറ്റവും വലിയ ഫാഷൻ ഈവന്റ് കൂടിയാണ്. മെയ് 17ന് വൈകുന്നേരം ആറ് മണിക്ക് ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ മുൻ മിസ് സുപാനാഷണൽ ഏഷ്യ റിതിക കട്നാനി ഫാഷൻ വീക്ക് ഉദ്ഘാടനം ചെയ്ത് റാംപിലെത്തും.

ഫാഷൻ വീക്ക് ഗ്രാൻഡ് ഫിനാലെയ്ക്കായി പ്രത്യേക തീം സോങ്

തലസ്ഥാനത്ത് നടക്കുന്ന ലുലു ഫാഷൻ വീക്ക് ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി പ്രത്യേക തീം സോങ് പുറത്തിറക്കി. ക്യാപിറ്റൽ കൂറ്റ്യർ എന്ന പേരിലുള്ള തീം സോങിൽ പശ്ചാത്തലമായി വരുന്നത് കേരളത്തിലെ വാദ്യോപകരണ സംഗീതമാണ്. ഇവയുടെ തനിമ ചോരാതെ, ആധുനികതയും ഫ്യൂഷനും ഒരുമിപ്പിയ്ക്കുന്നതാണ് തീം സോങ്. കൾച്ചർ ഫ്യൂച്ചർ എന്ന ആശയം മുൻ നിർത്തിയാണ് ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. സംഗീതജ്ഞനായ റിതം ആണ് തീം സോങ് ഒരുക്കിയത്.

ലുലു ഫാഷൻ വീക്കിന്റെ ഭാഗമായി ലുലു മാളിലെ ഫാഷൻ ഡെസ്റ്റിനേഷനായ ഫാഷൻ സ്റ്റോറിൽ ഏറ്റവും പുതിയ സ്പ്രിംഗ്/സമ്മർ വസ്ത്രശേഖരങ്ങളുടെ ഡിസ്പ്ലേയും, അതിശയിപ്പിയ്ക്കുന്ന ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. കൊച്ചി, ബെഗളൂരു, ലഖ്നൗ എന്നിവിടങ്ങളിൽ ഈ മാസം ലുലു ഫാഷൻ വീക്ക് നടന്നിരുന്നു.

ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, ലുലു ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ, റീജിയണൽ മാനേജർ അബ്ദുൾ സലീം ഹസൻ, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ രാജേഷ് ഇ വി, ബയിംഗ് മാനേജർ റഫീഖ് സി എ, ഫിനാൻസ് മാനേജർ അനൂപ് വർഗ്ഗീസ്, കൊറിയോഗ്രാഫർ ഷാക്കിർ ഷെയ്ഖ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ലിവൈസ്, ഫ്ലയിംഗ് മെഷീൻ, റഫ്, സ്പെക്കർ, ഐഡന്റിറ്റി, അമേരിക്കൻ ടൂറിസ്റ്റർ, പാർക്ക് അവന്യൂ, വിഐപി, ജോക്കി. ക്ലാസിക് പോളോ സഫാരി, ഇമാര, ക്രിംസൺ ക്ലബ്, ഈറ്റൻ, സീലിയോ, ക്യാപ്രിസ്, ക്രോയ്ഡൺ യു കെ, അമുക്തി, ഇന്ത്യൻ ടെറെയ്ൻ, റിയോ, ബ്ലാക്ബറീസ്, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട്, ക്രിതി ഉൾപ്പെടെ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ അടക്കം ഏറ്റവും ആകർഷകമായ സിംഗ്/സമ്മർ കളക്ഷനുകൾ പ്രദർശിപ്പിച്ചുകൊണ്ട് മുപ്പതിലധികം ഫാഷൻ ഷോകളാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികമായി ഫാഷൻ രംഗത്തുള്ള മുംബൈയിലെ പ്രമുഖ കൊറിയോഗ്രാഫർ ഷാക്കിർ ഷെയ്ഖാണ്. ഷോകൾക്ക് നേതൃത്വം നൽകുക.

മെയ് 20ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഫാഷൻ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്. ഫാഷൻ ലോകത്തെ ട്രെൻഡുകളും മാറ്റങ്ങളും പുതുമകളും ചർച്ച ചെയ്യുന്ന ഫാഷൻ ഫോറത്തിൽ ഫാഷൻ, എന്റർടെയ്ൻമന്റ്, റീട്ടെയ്ൽ വ്യവസായം അടക്കമുള്ള മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും. ഇതേ മേഖലകളിലെ അസാധാരണമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, ഈ വർഷത്തെ മികച്ച വസ്ത്രബാൻഡുകൾക്ക് എക്സ്ക്ലൂസീവ് ഫാഷൻ അവാർഡുകളും ലുലു ഫാഷൻ വീക്കിൽ സമ്മാനിയ്ക്കും.

You might also like

Leave A Reply

Your email address will not be published.