പ്രവാസി പെൻഷൻ സൂതാര്യമാക്കണം അവകാശങ്ങളെ സംരക്ഷിക്കാൻ നടപടികൾ വേണം; പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ്

0

കാഞ്ഞങ്ങാട് : മൂന്നരപ്പതിറ്റാണ്ടിലേറെക്കാലം നടത്തിയ പരിശ്രമങ്ങളിലൂടെ സർക്കാരുകളിൽ നിന്നും നേടിയെടുത്ത അവകാശങ്ങളെ സംരക്ഷിക്കാൻ പ്രവാസി സമൂഹവും സംഘടനാ പ്രവർത്തകരും ഊർജസ്വലരായി മുന്നോട്ട് വരണമെന്നും പ്രവാസി പെൻഷൻ അടക്കമുള്ള എല്ലാ പദ്ധതികളുടെയും നടത്തിപ്പിൽ അടങ്ങിയിട്ടുള്ള ന്യൂനതകൾ പരിഹരിച്ചു
സൂതാര്യത പുലർത്തണമെന്നും പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോ
സിയേഷൻ സംസ്ഥാന ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് കേരള സർക്കാരിനോട് അഭ്യർത്ഥിച്ചു.

പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസ്സിയേഷൻ കാസർകോട് ജില്ലാ രൂപീകരണ കൺവെൻഷൻ കാഞ്ഞങ്ങാട് വ്യാപാര ഭവൻ ഹാളിൽ ഉത്ഘാടനം നിർവ്വഹിച്ചു
സംസാരിക്കുകയായിരുന്നു ഡോ. എസ്. അഹമ്മദ്

പെൻഷൻ അംഗത്വ പ്രായപരിധി ഒഴിവാക്കുക, കുടിശിഖയിന്മേൽ വസൂൽ ചെയ്യുന്ന അശാസ്ത്രീയമായ പിഴ
അവസാനിപ്പിക്കുക, മരണമടഞ്ഞ പ്രവാസികളുടെ നോമിനിയെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, 60 വയസു കഴിഞ്ഞാലുടൻ
നൽകേണ്ട പെൻഷൻ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു
നൽകിയ നിവേദനങ്ങൾക്ക് പരിരക്ഷ നൽകണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു.

കെ.എൻ.എ. അമീർ അധ്യക്ഷത വഹിച്ചു. ഡോ: കെ.പി. ഹരീന്ദ്രൻ ആചാരി മുഖ്യപ്രഭാഷണം നടത്തി.വി. രാമചന്ദ്രൻ, മുഹമ്മദ് കോയ , പത്മാവതി, വത്സലൻ, സത്താർ ആവിക്കര, കെ. രുഗ്മണി, പയ്യന്നൂർ ഷിഹാബ്, കെ.പി.രാജൻ നമ്പ്യാർ, ടി. നാരായണൻ, അഴിക്കോട് ഷാഹുൽ , ഷിജുഖാൻ പരപ്പനങ്ങാടി എന്നിവർ പ്രസംഗിച്ചു.

You might also like

Leave A Reply

Your email address will not be published.