നിലമ്പൂർ കൂട്ടം ഇന്റർ നിലമ്പൂരിയൻസ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് : കാപാ കരുളായി ജേതാക്കൾ

0

ഖത്തർ നിലമ്പൂർ കൂട്ടം സംഘടിപ്പിച്ച ഇന്റർ നിലമ്പൂരിയൻസ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ACE ചുങ്കത്തറയെ പരാജപ്പെടുത്തികൊണ്ട് കാപാ കരുളായി ജേതാക്കളായി .
നിലമ്പൂർ നിയോജകമണ്ഡലത്തിലെ ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ഖത്തർ നിലമ്പൂർ കൂട്ടമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത് . വിവിധ പഞ്ചായത്തുകളിൽ നിന്നായി പത്തു ടീമുകൾ ആണ് ടൂർണമെന്റിൽ പങ്കെടുത്തത് . ടൂർണമെന്റിലെ മികച്ച കളിക്കാരനായി ശ്രീ. മനീഷ് (ACE ചുങ്കത്തറ) യും മികച്ച ഗോൾ കീപ്പറായി ശ്രീ. ജോയൽ (കാപ കരുളായി ) എന്നിവരെയും തിരഞ്ഞെടുത്തു .

ISC പ്രസിഡന്റ് ശ്രീ. EP അബ്ദുറഹ്മാൻ മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. ഖത്തർ നിലമ്പൂർ കൂട്ടം ജനറൽ സെക്രട്ടറി മുഹമ്മദ് അബി ചടങ്ങിന് സ്വാഗതം പറഞ്ഞു . ഖത്തർ നിലമ്പൂർ കൂട്ടം ചീഫ് അഡ്വൈസർ ശ്രീ.ഹൈദർ ചുങ്കത്തറ , രക്ഷാധികാരി ശ്രീ. രാജേഷ് നിലമ്പൂർ , വൈസ് പ്രെസിഡന്റുമാരായ മുജിമോൻ , പ്രശാന്ത് നിലമ്പൂർ എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു .

ഖത്തർ നിലമ്പൂർ കൂട്ടം ട്രഷറർ ശ്രീ. സൈമൺ സാമുവേൽ, സ്പോർട്സ് വിങ് സെക്രട്ടറി ജാഫർ കരുളായി , എക്സിക്യൂട്ടീവ് അംഗങ്ങളായ MT വാഹിദ് , സൽമാൻ , ശിഹാബ് എടക്കര , നസ്രുദീൻ ,റിഥേഷ് ബാബു , വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളായ ശീതൾ പ്രശാന്ത് , ഫിദ സയ്ദ് , ശാലീന രാജേഷ് , ഷാന അഫ്സൽ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി .

You might also like

Leave A Reply

Your email address will not be published.