ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ മണിമുഴക്കം കർണ്ണാടകയിൽ നിന്ന് തുടങ്ങി എന്നതാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം തരുന്ന പ്രതീക്ഷ. ജനാധിപത്യം ജയിക്കുന്നു എന്നത് ഇന്നത്തെ ഇന്ത്യക്കാകെ പ്രതീക്ഷ നൽകുന്നു.നാലു ശതമാനം മുസ്ലിം സംവരണം എടുത്തു മറ്റു രണ്ടു സമുദായങ്ങൾക്ക് ഈരണ്ട് വീതം ശതമാനം നൽകി കടുത്ത വർഗീയത പയറ്റിയ ബി.ജെ.പിയെ കോൺഗ്രസ് തോല്പിച്ചിരിക്കുന്നു. മതേതരത്വ ഇന്ത്യ വീണ്ടും ഉയർന്നെഴുന്നേൽക്കുന്നു. മോദിയെ വെല്ലാൻ ഇന്ത്യാ രാജ്യത്തു തന്റേടമുള്ളവരുണ്ടെന്ന് രാഹുൽഗാന്ധി തെളിയിക്കുന്നു.
കോൺഗ്രസ് വിജയത്തിന്റെ മുഖ്യ സൂത്രധാരൻ ഡി.കെ ശിവകുമാറിനും ടീമിനും അഭിനന്ദനങ്ങൾ.