കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനം ഗ്രാൻഡ് മാസ്റ്റർ അഫാൻ കുട്ടി റുബിക്സ് ക്യൂബിൽ തീർത്ത മുഖ്യമന്ത്രിയുടെ ചിത്രം

0

ദേശീയ മലയാളവേദി മലയാളം ശ്രേഷ്ഠ ഭാഷാ ദിനം ആഘോഷിച്ചു. തിരു:കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനം പ്രമാണിച്ചു ഗ്രാൻഡ് മാസ്റ്റർ അഫാൻ കുട്ടി റുബിക്സ് ക്യൂബിൽ തീർത്ത മുഖ്യമന്ത്രിയുടെ ചിത്രം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നേമം ഷാഹുൽ ഹമീദിനു നൽകി പ്രകാശനം ചെയ്തു.

ദേശീയ മലയാള വേദി തിരുവനന്തപുരം പ്രസ്സ് ക്ലബ്‌ ഹാളിൽ സംഘടിപ്പിച്ച മലയാളം ശ്രേഷ്ഠ ഭാഷ പത്താം വാർഷികദിന ആഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ മലയാളം റിസർച്ച് വിദ്യാർഥികളെ ആദരിച്ചു. ബൈഗ ഫുഡ്സ് ഡയറക്ടർ കെ.വി.ബബിതയെയും, ഡോ: ഫെമിനായെയും , ഗ്രാൻഡ് മാസ്റ്റർ അഫാൻ കുട്ടിയേയും ആദരിച്ചു ,ദേശീയ മലയാള വേദി ചെയർമാൻ പനച്ചമുട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി അശ്വതി തിരുനാൾ ,നേമം ഷാഹുൽ ഹമീദ്,അഡ്വ:നൗഫൽ, കവി കല്ലയം മോഹനൻ ആറ്റിങ്ങൽ സുരേഷ്, ബബിത കെ.വി , ഡോ.ഫെമിന, രാജലക്ഷ്മി, ഡോ:സരിത എന്നിവർ പ്രസംഗിച്ചു. എ.എസ്.മുജീബ് റഹ്മാൻ സ്വാഗതവും ഗിരീഷ് നൂഴവട്ടം നന്ദിയും പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.