കേരള എൻ്റർപ്രണേഴ്സ് ക്ലബിന് പുതിയ ഭാരവാഹികൾ

0

ഖത്തറിലെ ചെറുകിട,ഇടത്തരം വ്യാപാര മേഖലകളിൽ നേതൃപരമായ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ് കൂട്ടായ്മയായ കേരള എൻ്റർപ്രണേഴ്സ് ക്ലബിൻ്റെ പുതിയ പ്രവർത്തന കാലയളവിലേക്ക് പ്രസിഡന്‍റായി ശ്രീ മജീദലി യെയും ജനറല്‍ സെക്രട്ടറിയായി അബ്ദുർറസാഖിനെയും തിരഞ്ഞെടുത്തു.ഷൈനി കബീർ,ഹാനി മങ്ങാട്ട് എന്നിവർ വൈസ് പ്രസിഡന്‍റുമാരായും ഫാത്വിമ തസ്നീം എം എസ്,നിംഷിദ്,മുഹമ്മദ് ഉസ്മാന്‍ എന്നിവർ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.
അസ്ഹറലി പി എം ആണ് ട്രഷറര്‍. മുൻ പ്രസിഡന്റ് ഷരീഫ് ചിറക്കല്‍ ആയിരിക്കും വൈസ് ചെയർമാൻ. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് ചെയർമാൻ ശ്രീ ഏ സി മുനീഷ് നേതൃത്വം നൽകി.

കെ ഇ സി നൂതനമായ ബിസിനസ് സംരംഭങ്ങള്‍ പരിചയപ്പെടുത്തുകയും നിലവിലെ സംരംഭങ്ങളെ പരിപോഷിപ്പിക്കാൻ ഉതകുന്ന നിയമപരവും സാങ്കേതികപരവുമായ മറ്റു സഹായങ്ങളും ബിസിനസ് മേഖലകൾക്ക് നൽകി വരുന്നുണ്ട്. അസംഘടിത മേഖലകളെ ഊർജ്ജിതപ്പെടുത്തുകയും ആരോഗ്യകരമായ മത്സരക്ഷമത കൈവരിക്കാൻ പ്രോത്സാഹിപ്പിക്കുകയും ക്ലബ് ഊന്നൽ നൽകുമെന്നും ഇത്തരത്തിലുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ വർഷം ചെറുകിട സംരംഭകർക്കായി ബിസിനസ് എക്സലൻസ് അവാർഡ് ഏർപെടുത്തിയതെന്നും ഭാരവാഹികൾ അറിയിച്ചു .

കെ.എൽ ഹാഷിം ,ശശിധരപണിക്കർ,ഹാരിസ് കെ, നിസാർ അഹ്മദ്,ഡോ.താജ് ആലുവ,ഹരി സുബ്രഹ്മണി,ഫൈസൽ കുന്നത്ത്,അഷ്റഫ്,ഷിയാസ് കൊട്ടാരം,അൻവർ ഹുസൈൻ, പൊയിൽ കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ അഡ്വൈസറി ബോർഡ് അംഗങ്ങളാണ്.

മുഹമ്മദ് അൽ ഫഹദ് (എസ് എം ഇ),അഡ്വ.മുഹമ്മദ് ഇഖ്ബാൽ (ലീഗൽ),സൈഫുദ്ധീൻ (മീഡിയ)ഷാഹിദ് കെ വി (പി ആർ )എന്നിവരാണ് വിവിധ വകുപ്പ് കൺവീനർമാർ.

അബ്ദുൽ ജലീൽ ആർ എസ്,നിഷാം,റഹ്മത്,അൽതാഫ്,മുഹമ്മദ്, സുബൈർ ഗുരുവായൂര്‍,ശിഹാബ് വലിയകത്ത്,മൻസൂർ,നബീൽ കെ സി,ഷരീഫ് ചിറക്കല്‍, ഷാഹിദ് കെ, അഹ്മദ് അൻവർ, അഹ്മദ് ഷാഫി,ഷാഫി മൂഴിക്കൽ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

You might also like

Leave A Reply

Your email address will not be published.