കുടിച്ചു കരള്‍ പോയതല്ല; ആ രണ്ടു പേരുടെ പേര് ഞാന്‍ പറഞ്ഞാല്‍, അവര്‍ ജയിലിലാകും

0

കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ബാല സുഖംപ്രാപിച്ചു കഴിഞ്ഞു. ഒന്നര മാസമാകുമ്ബോഴേക്കും ജിമ്മില്‍ പോയി വെയ്റ്റ് ട്രെയിനിങ് ഒക്കെ ചെയ്യാൻ പ്രാപ്തനായി എത്തിയിരിക്കുകയാണ് താരം.
‌രോഗം ബാധിച്ചത് കരളില്‍ ആയതുകൊണ്ട് തന്നെ ബാല മദ്യപിച്ചാണ് അങ്ങനെയുണ്ടായത് എന്ന് ചിലരെങ്കിലും ആക്ഷേപിക്കാതിരുന്നില്ല. എന്നാല്‍ തന്റെ ഈ അവസ്ഥ കുടിച്ചു കരള്‍ നഷ്‌ടപ്പെട്ടതല്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്റെ അവസ്ഥയുടെ യഥാര്‍ത്ഥ കാരണവും ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ബാല.താൻ മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നൊന്നും പറയില്ല. പക്ഷേ കരള്‍രോഗത്തില്‍ അവസാനിച്ചത് അതൊന്നുമല്ല. ‘ഞാൻ രണ്ടു വ്യക്തികളുടെ പേര് പറയട്ടേ. പറഞ്ഞാല്‍ അവര്‍ ജയിലിലാവും’ എന്നായിരുന്നു ബാല അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ അതിന്റെ പിറകേ പോയാല്‍ വീണ്ടും ടെൻഷൻ, കേസ് തുടങ്ങിയവയൊക്കെയായി ഭാവി ജീവിതം താറുമാറാകുമെന്നും, അക്കാരണത്താല്‍ താല്‍പ്പര്യമില്ലെന്നും നടൻ പറഞ്ഞു.താൻ ആശുപത്രിയില്‍ ആയിരുന്ന വേളയില്‍ നടൻ ഉണ്ണി മുകുന്ദൻ വന്നിരുന്നെന്നും. മോഹൻലാലും ടൊവിനോ തോമസും വിളിച്ച്‌ വിവരങ്ങള്‍ അന്വേഷിച്ചു. ശസ്ത്രക്രിയക്കായി കാത്തുനിന്ന വേളയില്‍ നടന്മാരായ സുരേഷ് കൃഷ്ണയും ബാബുരാജും എത്തിയിരുന്നെന്നും നടൻ വ്യക്തമാക്കി. വലിയ തുക ചെലവഴിക്കേണ്ട സാഹചര്യത്തില്‍ സഹായം വേണോ എന്ന് അവര്‍ അന്വേഷിച്ചു എന്നും ബാല. അത് വേണ്ടിവന്നില്ല. പക്ഷേ അങ്ങനെ ചോദിക്കാനുള്ള മനസിനെ ബാല അഭിനന്ദിച്ചു. അടുത്ത മാസം സിനിമയുടെ ഷൂട്ടിങ്ങിന് പോകാനുള്ള തയാറെടുപ്പിലാണ് ബാല ഇപ്പോള്‍.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51