ഇടത് സഹയാത്രികന്‍റെ കമ്ബനിക്കായി നിലം നികത്താനെത്തിയ ലോറികള്‍ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു

0

കോടതി ഉത്തരവിന്റെ ബലത്തില്‍ ഇടത് സഹയാത്രികന്റെ ഉടമസ്ഥതയിലെ കമ്ബനിക്കായി നിലം നികത്താൻ മണ്ണുമായെത്തിയ ടിപ്പര്‍ ലോറികള്‍ സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും തടഞ്ഞു.ഏലൂര്‍ പുതിയ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കൻ കമ്ബനിയുടെ നിലം നികത്താൻ മണ്ണുമായെത്തിയ ടിപ്പര്‍ ലോറികളാണ് സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ബി. സുലൈമാന്റെ നേതൃത്വത്തില്‍ തടഞ്ഞത്.കോടതിയുടെ താല്‍ക്കാലിക ഉത്തരവ് മണ്ണടിക്കാൻ ഉള്ളതല്ലെന്നും ജൂണ്‍ ആറിന് വിഷയം കോടതി പരിഗണിക്കാൻ ഇരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ലോറികള്‍ തടഞ്ഞത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ഏലൂര്‍ പൊലീസ് വാഹനങ്ങള്‍ മടക്കിയയച്ച്‌ പ്രശ്നം അവസാനിപ്പിച്ചു. സംഘര്‍ഷ സാഹചര്യം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും വില്ലേജാഫിസറും കൃഷി വകുപ്പും നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലേ പൊലീസിന് ഇടപെടാനാകൂ എന്നും സ്റ്റേഷൻ എസ്.എച്ച്‌.ഒ പറഞ്ഞു.അനധികൃതമായാണ് നിലം നികത്തുന്നതെന്ന് ആരോപിച്ച്‌ മുമ്ബ് ഏലൂര്‍ നഗരസഭ ചെയര്‍മാൻ എ.ഡി. സുജിലിന്‍റെ നേതൃത്വത്തില്‍ ലോറികള്‍ തടഞ്ഞിരുന്നു. പിന്നാലെ ഏലൂര്‍ വില്ലേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോയും നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫാല്‍ക്കണ്‍ നല്‍കിയ ഹരര്‍ജിയില്‍ നിര്‍ബന്ധപൂര്‍വ നടപടികള്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. 13-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.എം. ഇസ്മയില്‍, എം.എസ് സുര്‍ജിത്ത്, അബ്ബാസ്, അക്ബര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ലോറികള്‍ തടഞ്ഞത്.

You might also like

Leave A Reply

Your email address will not be published.