പവാറിന്റെ രാജി സമിതി തള്ളി എന്നറിഞ്ഞതോടെ പടക്കം പൊട്ടിച്ചാണ് എന്‍.സി.പി പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ശരദ് പവാര്‍ അധ്യക്ഷ സ്ഥാനത്ത് തുടരനമെന്നഭ്യര്‍ഥിച്ച് സമിതി പ്രമേയം അവതരിപ്പിച്ചത്. ഇക്കാര്യം എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദാരവം മുഴക്കി. സമിതിയുടെ തീരുമാനം വൈകാതെ വാര്‍ത്തസമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. ചൊവ്വാഴ്ചയാണ് ശരദ് പവാര്‍ രാജി പ്രഖ്യാപിച്ചത്