സ്നേഹ സൗഹൃദ വിരുന്നൊരുക്കി തനിമ ഇഫ്ത്താർ

0

തിരു.സ്നേഹ സൗഹൃദ വിരുന്നൊരുക്കി തനിമ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റി തലസ്ഥാന നഗരിയിൽ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. മാനവികതയുടേയും സമത്വത്തിൻ്റേയും സ്നേഹഗീതികൾ ആലപിച്ചും കവിതകൾ ചൊല്ലിയും ഇഫ്ത്താർ ഓർമ്മകൾ പങ്കുവെച്ചും ആശംസകൾ കൈമാറിയും തലസ്ഥാന ജില്ലയിലെ നിരവധി കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരാണ് സംഗമത്തിൽ ഒത്തുചേർന്നത്.

തിരുവനന്തപുരം ഐക്കഫ് സെൻററിൽ നടന്ന ഇഫ്ത്താർ സംഗമം പ്രശസ്ത കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അമീർ കണ്ടൽ അധ്യക്ഷത വഹിച്ചു.അശ്കർ കബീർ ഇഫ്താർ സന്ദേശം നൽകി.സംഗമത്തിൽ മെഹബൂബ് ഖാൻ പൂവാർ,വിജയൻ കുഴിത്തുറ, വിനോദ് വെള്ളായണി,സിദ്ധിഖ് സുബൈർ,ചാന്നാങ്കര ജയപ്രകാശ്, പുനവൻ നസീർ,പ്രേമചന്ദ്രൻ നായർ, ജുബീന ബീഗം, ജയൻ പോത്തൻകോട്, സലിം തിരുമല, നിദ ഫാത്തിമ, മുല്ലക്കൽ റഷീദ്, ജോഷി, ഇമാദ്, റിയാസ് എം.കെ , മയൂഫ്, ഷമീം സുബൈർ തുടങ്ങിയ നിരവധി കലാസാഹിത്യ പ്രവർത്തകർ പങ്കെടുത്തു.അംജദ് റഹ്മാൻ, ഫൈസൽ, നൂറുൽ ഹസൻ,സിദ്ധീഖ്, ഇൻഫാസ് തുടങ്ങിയവർ നേതൃത്വം നൽകി

You might also like

Leave A Reply

Your email address will not be published.