സൈന്യവും അര്‍ദ്ധസൈനിക വിഭാഗമായ ആര്‍.എസ്.എഫും തമ്മിലുള്ള പോരാട്ടത്തില്‍ അരക്ഷിതരാവുന്നത് രാജ്യത്തെ ദശലക്ഷത്തിലധികം കുട്ടികള്‍. പോരാട്ടം ഏഴാം ദിവസം പിന്നിടുമ്പോള്‍ നിരവധി കുരുന്നകള്‍ അനാഥരായിരിക്കുകയാണെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ പറഞ്ഞു.അക്രമത്തില്‍ ഒമ്പതു കുട്ടികള്‍ മരിക്കുകയും അമ്പതിലധികം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കണക്ക്.
സ്‌കൂളുകളിലും കെയര്‍ സെന്ററുകളിലുമാണ് കുട്ടികള്‍ അഭയം പ്രാപിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ഷെല്ലാക്രമണം കാരണം കുട്ടികളുടെ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് റസ്സല്‍ പറഞ്ഞു. പോരാട്ടം രാജ്യത്തെ ദുര്‍ബലരായ കുട്ടികളുടെ സ്ഥിതി കൂടുതല്‍ വഷളാക്കിയതായി കുട്ടികളുടെ യു. എന്‍ ഏജന്‍സി വ്യക്തമാക്കി. അമ്പതിനായിരത്തിലധികം കുട്ടികള്‍ക്ക് ആവശ്യ മായ പോഷകാഹാരങ്ങള്‍ ലഭിക്കുന്നില്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി.
Related Posts