ശ്രീനാഥ് ഭാസിയെ വെച്ച് തന്നെ സിനിമ ചെയ്യുമെന്ന് സംവിധായകൻ

0

ഇപ്പോള്‍ ഇതാ ശ്രീനാഥ് ഭാസിയെ പൂര്‍ണ്ണമായി പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും, ചലച്ചിത്ര പ്രവര്‍ത്തകനുമായ വിജയകുമാര്‍ പ്രഭാകരന്‍. തന്റെ സിനിമയിൽ ശ്രീനാഥ് ഭാസി തന്നെ അഭിനയിക്കുമെന്ന് വിജയകുമാർ പറയുന്നു.ശ്രീനാഥ് ഭാസി അഭിനയിക്കുന്ന കുണ്ടറ അണ്ടിയാപ്പീസ് എന്ന ചിത്രത്തിന്‍റെ കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് വിജയകുമാര്‍ പ്രഭാകര്‍ ശ്രീനാഥ് ഭാസിയെ പിന്തുണച്ച് രംഗത്ത് എത്തിയത്. ശ്രീനാഥ് ഭാസിയുമായി താന്‍ സിനിമ എടുക്കുമെന്ന് വിജയകുമാര്‍ പ്രഭാകര്‍ അറിയിച്ചു. താന്‍ ഭാസിയെ വച്ച് പടം ഈ വര്‍ഷം ഇറക്കുമെന്നും ഭാസി മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.‘ഭാസിയെ പോലെ കഴിവുള്ള നടനെ വെറുതെ ഇരുത്തുന്നത് ശരിയല്ല. ആറ്റിറ്റ്യൂഡ് നോക്കി ഒരിക്കലും ആളുകളെ മാറ്റി നിര്‍ത്തരുത്. ശ്രീനാഥ് ഭാസി കഴിഞ്ഞ ദിവസം അഭിനയിക്കേണ്ടതായിരുന്നു. എന്നാല്‍ ഞങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചു. ശ്രീനാഥ് ഭാസിയെക്കുറിച്ച് പറയുന്ന കാര്യത്തില്‍ വാസ്തവമുണ്ടോ എന്ന കാര്യം പറയുന്ന സംഘടനകളാണ് വ്യക്തമാക്കേണ്ടത്. അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ നമ്മളെ ബാധിക്കുന്നതല്ല. പക്ഷെ തല്‍ക്കാലം ഷൂട്ടിംഗ് നിര്‍ത്തി. അതില്‍ എട്ടുലക്ഷം രൂപ നഷ്ടമാണ്. എന്നാല്‍ ഇപ്പോള്‍ പരാതിയൊന്നും ഇല്ല. ഭാസിയെ വച്ച് ഷൂട്ട് ചെയ്യാനെ പറ്റാത്ത അവസ്ഥയുണ്ടായാല്‍ പകരം നടനെ ആലോചിക്കും. ഭാസി മറ്റൊരു ഡേറ്റ് തരും എന്നാണ് കരുതുന്നത്. ഒരു നടനെയും വിലക്കാന്‍ ആര്‍ക്കും അധികാരമില്ല എന്നാണ് വിശ്വസിക്കുന്നത്. ഭാസി തന്നെ അപമാനിക്കുന്നു എന്ന് പറഞ്ഞ് കേസ് കൊടുത്താലോ? ഭാസി ഇരയാണ്. സമൂഹം ഒരാളെ മനപ്പൂര്‍വ്വം കൂതറയാക്കരുത്. അതിനുള്ള സാഹചര്യം ഒരുക്കരുത്’, വിജയകുമാര്‍ പ്രഭാകര്‍ പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.