വിഷു വിപണി കീഴടക്കാൻ ഇക്കുറി ഓൺലൈൻ പടക്ക വിൽപ്പനയില്ല

0

ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം, സംസ്ഥാനത്ത് ഓൺലൈൻ പടക്ക വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. വിഷു വിപണി മുന്നിൽ കണ്ട് ഓൺലൈൻ പടക്ക വിൽപ്പന സജീവമാകുന്നതിനിടെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. അനധികൃതമായി ഓൺലൈൻ മുഖാന്തരം പടക്ക വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കാൻ പോലീസിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.ഗംഭീര വിലക്കുറവും ആകർഷകമായ ഓഫറുകളും നൽകിയാണ് ഓൺലൈനിലൂടെ പടക്ക വിൽപ്പന നടത്തുന്നത്. ലൈസൻസ് ഇല്ലാതെയാണ് ഓൺലൈൻ പടക്ക വിൽപ്പനയെന്ന ആരോപണവും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ പടക്ക ലൈസൻസികൾ കോടതിയിൽ ഹർജി സമർപ്പിച്ചത്. ലൈസൻസികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് പടക്ക വിൽപ്പനയ്ക്ക് ലൈസൻസ് അനുവദിക്കുന്നത്. എന്നാൽ, യാതൊരു നിയന്ത്രണങ്ങളോ, സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഓൺലൈൻ പടക്ക വിൽപ്പന തകൃതിയായി നടക്കുന്നത്.

You might also like

Leave A Reply

Your email address will not be published.