വിമാന യാത്രാക്കൂലിയെ കടത്തിവെട്ടി വന്ദേഭാരത് ടിക്കറ്റ് നിരക്ക്

0

വന്ദേഭാരതില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്കുള്ള തത്കാല്‍ ടിക്കറ്റ് നിരക്ക് വ്യാഴാഴ്ച 3405 രൂപയായി.എക്സിക്യുട്ടീവ് ക്ലാസിലെ ടിക്കറ്റ് നിരക്കാണിത്. ചെയര്‍ കാറില്‍ 1805 രൂപയും. കാസര്‍കോട് – തിരുവനന്തപുരം എക്സിക്യൂട്ടീവ് ക്ലാസിന് 3340 രൂപയും ചെയര്‍ കാറിന് 1755 രൂപയുമായിരുന്നു നിരക്ക്. ഇതിന് പുറമേ റിസര്‍വേഷന് 50 രൂപ കൂടി നല്‍കണം. വന്ദേഭാരതില്‍ ഫ്ളക്സി ടിക്കറ്റ് നിരക്കായതിനാല്‍ തിരക്കിന് അനുസരിച്ച്‌ നിരക്കും കൂട്ടും.കണ്ണൂര്‍–- മംഗളൂരു പാസഞ്ചറിലെ ലേഡീസ് കമ്ബാര്‍ട്ട്മെന്റ് ഒഴിവാക്കി
മെമു ഒഴിവാക്കി കണ്ണൂര്‍–- മംഗളൂരു പഴയ പാസഞ്ചര്‍ ട്രെയിന്‍ തിരിച്ചെത്തിയപ്പോള്‍ ലേഡീഡ് കമ്ബാര്‍ട്ട്മെന്റില്ല. കോച്ച്‌ 14ല്‍നിന്ന് പത്താക്കിയെങ്കിലും ഒരാഴ്ചയോളം മുന്നിലും പിന്നിലും രണ്ട് ചെറിയ ലേഡീസ് കമ്ബാര്‍ട്ടുമെന്റുണ്ടായിരുന്നു. വ്യാഴാഴ്ച അതും ഒഴിവാക്കി. മംഗളൂരുവില്‍നിന്ന് കര്‍ണാടകയിലെ പലഭാഗങ്ങളിലേക്കുള്ള ട്രെയിനുകളിലേക്കാണ് പാസഞ്ചറിലെ കോച്ചുകള്‍ കൂട്ടിചേര്‍ത്തത്. ഇക്കാര്യം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയോട് പരാതിപ്പെട്ടെങ്കിലും ഡിവിഷന്‍ ഓഫീസില്‍ അറിയിക്കാമെന്ന ഒഴുക്കന്‍ മറുപടിയാണ് ലഭിച്ചത്.

You might also like

Leave A Reply

Your email address will not be published.