യുപിയിൽ ബിജെപിയുടെ യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ബുൾഡോസർ രാഷ്ട്രീയം, കുറ്റവാളികളെ സംരക്ഷിക്കൽ, ഇതൊക്കെയാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നിലുള്ളവരെ പിടികൂടുകയും ശിക്ഷിക്കുകയും വേണം. നിയമവാഴ്ച ഉറപ്പാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.