പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിച്ച ഡോ: വാഴമുട്ടം ചന്ദ്രബാബുവിനെയും 30 കവികളെയും റംസാൻ സ്നേഹാദരവ് നൽകുന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൽഘാടനം ചെയ്യുന്നു

0

റംസാൻ സ്നേഹാദരവ് സമർപ്പിച്ച് പ്രേം നസീർ സുഹൃത് സമിതി
തിരു:- വിശുദ്ധ റംസാൻ നോമ്പുകാലത്ത് ഇസ്ലാമിക കീർത്തനങ്ങളിലൂടെ സംഗീത സാന്ദ്രമാക്കിയ മതമൈത്രി സംഗീതജ്ഞൻ ഡോ: വാഴമുട്ടം ചന്ദ്രബാബുവിനെയും 30 കവികളെയും പ്രേം നസീർ സുഹൃത് സമിതി റംസാൻ സ്നേഹാദരവ് സമർപ്പിച്ച് ആദരിച്ചു.

കൈതപ്രം , പ്രഭാവർമ്മ, സ്വാമി അശ്വതി തിരുനാൾ, ഇമാം ബദറുദീൻ മൗലവി, സബീർ തിരുമല തുടങ്ങിയ കവികൾക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ റംസാൻ സ്നേഹാദരവ് ഉൽഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി.

ഡോ: എം.ആർ. തമ്പാൻ, ഗായകൻ പന്തളം ബാലൻ, ഫാ: സുനിൽകുമാർ , കലാപ്രേമി ബഷീർ, അജയ് തു ണ്ടത്തിൽ,
തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലി സാബ്രിൻ , സൈനുലാബ്ദീൻ, എം.എച്ച്. സുലൈമാൻ, ഗോപൻ ശാസ്തമംഗലം, വിമൽ സ്‌റ്റീഫൻ എന്നിവർ സംബന്ധിച്ചു. എം.എസ്.സലീം, സന്ധ്യ കുണ്ടറ, ഇസ്മായിൽ, ഭാഗ്യലക്ഷ്മി, ഷാജത്ത്, സി.കെ. റാണി എന്നീ ഗായകർ പങ്കെടുത്ത റംസാൻ ഇശൽ നിലാവും നടന്നു.

You might also like

Leave A Reply

Your email address will not be published.