ഇന്ത്യൻ മോട്ടോർ വെഹിക്കിൾസ് ആക്ട് അനുസരിച്ച്, ഒരു ബസിൽ പരമാവധി യാത്രക്കാരെ അനുവദിക്കുന്നത് ബസിന്റെ സീറ്റിംഗ് കപ്പാസിറ്റിയെ ആശ്രയിച്ചിരിക്കുന്നു. 42 – 45.
ബസിന്റെ സീറ്റിങ് കപ്പാസിറ്റി വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ കവിയാൻ പാടില്ല എന്ന് നിയമം.
സ്വന്തം കുഞ്ഞിനെ ബൈക്കിൽ ഇരുത്താൻ അനുവദിക്കാത്ത നിയമം അനുസരിക്കാൻ നമ്മളോട് നിർബന്ധിക്കുമ്പോൾ കെഎസ്ആർടിസിയിലും പ്രൈവറ്റ് ബസുകളിലും ആൾക്കാരെ കുത്തിനിറച്ച് പോകുന്നതിനെതിരെ മിണ്ടാതിരുന്നാൽ മതിയോ
ഇരു ചക്ര വാഹനത്തിലും കാറിലും യാത്ര ചെയ്യുന്നവർക്ക് മാത്രം ഹെൽമെറ്റും സീറ്റ് ബെൽറ്റും എന്തേ ബസ്സിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതത്വം നിങ്ങൾ പറയുന്നത് പോലെ ആണെങ്കിൽ വേണ്ടേ? അങ്ങനെയാണെങ്കിൽ ബസ്സിലെ എത്രയും സീറ്റ് ബെൽറ്റ് ആക്കണം. അതല്ലേ അതിൻ്റെ ഒരു ശരി.?
അല്ലാതെ ബസ് എത്ര ചെയ്യുന്നവർക്ക് അവരുടെ ജീവനെ ഒരു വിലയുമില്ല അല്ല അതല്ലേ അതിൻ്റെ ശരി.?
ബസിൽ നിർത്തിക്കൊണ്ടുള്ള യാത്രക്കെതിരേ പ്രതികരിക്കുക… എത്ര പരിഹരിക്കാൻ കൂടുതൽ ബസുകളെ നിരത്തിലിറക്കുക… എല്ലാവരും നിയമം പാലിക്കട്ടെ.
സാമൂഹിക പ്രവർത്തകൻ പൂഴനാട് സുധീർ