നീതി നിഷേധിക്കപ്പെടുന്ന കേരളത്തിലെ ഒരു പൗരൻ എന്ന നിലയ്ക്ക് മദനിക്ക് ഒരു മാനുഷിക പരിഗണനയ്ക്ക് അർഹനാണ്; മുഖ്യമന്ത്രി പിണറായി വിജയനോട്

0

മുസ്ലിം ജമാഅത്ത് കൗൺസിൽ.
RG: TVM/TC/1380/2017
സംസ്ഥാന കമ്മിറ്റി: ഐഷാലയം ബിൽഡിംഗ്, പൂഴനാട് പി.ഒ. തിരുവനന്തപുരം muslimjamathcouncil123@gmail.com

സർ. കേരളത്തിലെ പ്രമുഖ ഇസ്ലാം മതപണ്ഡിതനും മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുൽ നാസർ മദനി ബാംഗ്ലൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായി കഴിഞ്ഞ 9 വർഷത്തിൽ കൂടുതലായി വിചാരണ തടവുകാരനായി ജയിലിലും, കുറച്ചു ദിവസങ്ങളായി ബാംഗ്ലൂർ വിട്ട് പുറത്ത് പോകാൻ പാടില്ല എന്ന വ്യവസ്ഥയിൽ ജാമ്യത്തിലുമാണ്.

ഏതൊരു പൗരനും നൽകേണ്ട മനുഷ്യാവകാശം പല സമയങ്ങളിലും മഅ്ദിനിക്ക് മാത്രം നിഷേധിക്കപ്പെടുന്നു.

രോഗശയ്യയിൽ കഴിയുന്ന വൃദ്ധനായ അദ്ദേഹത്തിൻറെ പിതാവിനെ ഒരു നോക്ക് കാണുവാനും, മദനിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായ സ്ഥിതിക്ക് മുമ്പും സമാനമായ കേസിൽ ആരോപണ വിധേയനായി നീണ്ട 10 വർഷക്കാലം ജാമ്യം പോലും നൽകാതെ ജയിലിൽ അടച്ചിരുന്നു,
ഇപ്പോഴും 10 വർഷക്കാലം ജയിൽവാസം അനുഭവിച്ചത് കാരണത്താൽ അദ്ദേഹത്തിന് ആരോഗ്യത്തിന് ഒരുപാട് ക്ഷീണങ്ങൾ സംഭവിച്ചിട്ടുണ്ട്,
ആയതിനാൽ അദ്ദേഹത്തിൻറെ നാട്ടിൽ വന്ന് നിന്നു വിദഗ്ധ ചികിത്സ അത്യാവശ്യമാണ്.

ഈ വിഷയങ്ങൾ കാണിച്ചുകൊണ്ട് ബഹുമാനപ്പെട്ട സുപ്രീം കോടതിയെ അദ്ദേഹം സമീപിച്ചിട്ടുണ്ടായിരുന്നു, അതിൻറെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് അദ്ദേഹത്തിൻറെ പിതാവിനെ കാണാനും, അദ്ദേഹത്തിൻറെ ചികിത്സയ്ക്കുമായി മൂന്നുമാസത്തേക്ക് അദ്ദേഹത്തിൻറെ നാട്ടിൽ പോകാൻ മുമ്പ് നൽകിയ ജാമ്യത്തിൽ ഇളവ് നൽകുകയുണ്ടായി, എന്നാൽ നിരന്തരമായി കർണാടക ഗവൺമെൻറ് അദ്ദേഹത്തെ വ്യക്തിപരമായും മാനസികമായും തകർക്കുക എന്ന ഉദ്ദേശത്തോടെ നീണ്ട 20 വർഷക്കാലം ജയിൽവാസവും കേസും കോടതിയുമായി സാമ്പത്തികമായി വളരെയധികം ചിലവുകളും നഷ്ടങ്ങളും സഹിച്ച് കഴിയുന്ന ഒരു വ്യക്തിക്ക് താങ്ങാൻ പറ്റാത്ത അത്ര ഭാരം ഏൽപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന് നാട്ടിൽ വന്ന് പോകുന്നതിന് ഇരുപതോളം ഉദ്യോഗസ്ഥരും അവരുടെ മൂന്നു മാസത്തെ സകല ചിലവുകളും ശമ്പളം ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ കെട്ടിവെച്ചാൽ മാത്രമേ അദ്ദേഹത്തിന് നാട്ടിൽ പോകാനുള്ള അനുമതി നൽകു എന്ന് ഒട്ടും മനുഷ്യത്വമില്ലാത്ത സമീപനമാണ് കർണാടക ഗവൺമെൻറ് എടുത്തിരിക്കുന്നത്.

മദനിയുടെ കേസ് കർണാടക ഗവൺമെൻറിൻറെ പരിഗണനയിൽ ആണെങ്കിലും ‘ സുരക്ഷയും യാത്ര ചെലവും മറ്റും പറഞ്ഞ് ഭീമമായ ചിലവിന്റെ കണ്ടീഷൻ പറയുന്ന കർണാടക ഗവൺമെന്റിനോട്, ജാമ്യത്തിൽ വരുന്ന മദനിയുടെ പൂർണ്ണമായ സംരക്ഷണവും ചിലവും കേരള ഗവൺമെൻറ് ഏറ്റെടുത്തുകൊണ്ട് ബഹുമാനപ്പെട്ട സുപ്രീംകോടതിയെ രേഖാമൂലം അറിയിച്ചു അതിനൊരു പരിഹാരം കാണാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ് നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെടുന്നു.

നീതി നിഷേധിക്കപ്പെടുന്ന കേരളത്തിലെ ഒരു പൗരൻ എന്ന നിലയ്ക്ക് മദനിക്ക് ഒരു മാനുഷിക പരിഗണനയ്ക്ക് അർഹനാണ്.

പ്രതീക്ഷയോടെ വളരെ ബഹുമാനപൂർവ്വം

(പ്രസിഡൻറ്)
അഡ്വ: കെ. ഏ ഹസ്സൻ.
9447021341.
(ജനറൽ സെക്രട്ടറി) എം.എച്ച്. സുധീർ 9747541516.
(ട്രഷറർ) യാക്കുബ് എലാംകോട്. 9400571457.

You might also like

Leave A Reply

Your email address will not be published.