നാട്ടിൽ മാറ്റമുണ്ടാവുന്നതിൽ എല്ലാവരും സന്തോഷിക്കുമ്പോൾ ചില പ്രത്യേക മന:സ്ഥിതിക്കാർക്ക് മാത്രമാണ് പ്രയാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0

ഇവിടെ ഒന്നും നടക്കരുതെന്ന് ആഗ്രഹക്കുന്നവർക്കാണ് നാടിന്റെ മാറ്റത്തിൽ വിഷമമെന്നും അദ്ദേഹം പറഞ്ഞു.കഴിയാവുന്നത്ര പിറകോട്ട് പോകണമെന്നും ഒരു പദ്ധതിയും നടപ്പാകരുതെന്നുമാണ് അത്തരക്കാരുടെ ചിന്ത. നാടും ജനങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാനാണ് സർക്കാർ. വികസന പദ്ധതികൾക്ക് നാടും നാട്ടുകാരും നല്ല പിന്തുണയാണ് എൽഡിഎഫ് സർക്കാറിന് നൽകുന്നത്. കേരളത്തിൽ ഒരു മാറ്റവും വരില്ലെന്നായിരുന്നു 2016 വരെ ജനങ്ങളുടെ ചിന്ത. പാവപ്പെട്ടവർക്കുള്ള 600 രൂപ പെൻഷനടക്കം മാസങ്ങളോളം അന്ന് കുടിശികയായിരുന്നു. യുഡിഎഫ് സർക്കാർ നാടിനെ പിറകോട്ടടിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.നാഷനൽ ഹൈവേ അതോറിറ്റിയും ഗെയിലും പവർ ഗ്രിഡ് കോർപ്പറേഷനും ഇവിടെ ഒന്നും നടക്കില്ലെന്ന് കണ്ട് യുഡിഎഫ് കാലത്ത് ഓഫീസും പൂട്ടിപ്പോയി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ഏഴുവർഷം കൊണ്ട് നാടാകെ മാറി. ദേശീയപാതവികസന പ്രവൃത്തി നടക്കുന്നത് എല്ലാവരും കാണുകയാണ്. ഗെയിൽ പദ്ധതിയും എടമൺ കൊച്ചി പവർ ഹൈവേയും പൂർത്തിയാക്കി. ക്ഷേമ പെൻഷൻ 1600 രൂപ കൃത്യമായി വിതരണം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.എല്ലാ മേഖലയിലും പുരോഗതി കൊണ്ടുവരാൻ എൽഡിഎഫ് സർക്കാറിന് സാധിച്ചു. ലൈഫ് ഭവനപദ്ധതിയിൽ മൂന്നരലക്ഷം വീടുകൾ പൂർത്തിയാക്കി. വ്യാവസായിക രംഗത്തും ഐടി മേഖലയിലും വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ഒരു ലക്ഷം പുതിയ സംരംഭങ്ങൾ എട്ടുമാസം കൊണ്ടുണ്ടായി. പുതിയ ഐടി പാർക്കുകളും സയൻസ് പാർക്കുകളും വരുന്നു. തീരദേശ മലയോര ഹൈവേകളും കോവളം ബേക്കൽ ജലപാതയുടെ നിർമാണവും പുരോഗമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51