തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ റീഡെവലപ്പ്മെന്റ് പദ്ധതിക്ക്‌ 495 കോടി രൂപ

0

വന്ദേഭാരത് എക്സ്പ്രസ്സ്‌ തിരുവനന്തപുരത്ത്‌ നിന്നും കാസർഗോഡ് വരെ സർവീസ് നടത്തും. കേരളത്തിലെ ട്രാക്ക് അപ്പ്‌ഗ്രേഡ് ഊർജിതമാക്കും. ഒപ്പം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ കേന്ദ്രീകരിച്ചു റെയിൽ മൊബൈലിറ്റി പദ്ധതിയും തയ്യാറാകുന്നു. തിരുവനന്തപുരം വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷന് 170 കോടിയുടെ റീഡെവലപ്പ്മെന്റ് പദ്ധതിക്കും അംഗീകാരമായി.

നേമം റെയിൽ പദ്ധതി നടപ്പിലാക്കും ഒപ്പം കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷൻ വികസനത്തിന് 165 കോടിയും പ്രഖ്യാപിച്ചു. കൊച്ചുവേളി, നേമം എന്നീ സ്റ്റേഷനുകൾ സെൻട്രൽ സ്റ്റേഷന് ഒപ്പം പ്രധാന സ്റ്റേഷനാക്കി മാറ്റുകയും ഡൽഹി, ടോക്കിയോ മാതൃകയിൽ പുനർനാമകരണം നൽകുകയും ചെയ്യും. ഇതോടെ തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോർത്ത് സ്റ്റേഷനുകളായി ഇവ മാറും.

എറണാകുളം സൗത്ത് – നോർത്ത്, കൊല്ലം റെയിവേ സ്റ്റേഷനുകൾക്ക് ഒപ്പം തിരുവനന്തപുരം സെൻട്രൽ, കോഴിക്കോട്, വർക്കല സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളും ഉടൻ തുടങ്ങും. കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നത്

You might also like

Leave A Reply

Your email address will not be published.