എം എ യൂസഫലി സാഹിബ് അങ്ങേക്കും കുടുംബത്തിനും ആയിരമായിരം ചെറിയ പെരുന്നാൾ ആശംസകൾ

0

കഴിഞ്ഞ അനേകം വർഷങ്ങളായി പരിശുദ്ധ റമദാൻ മാസത്തിലെ അവസാന പത്തിൽ സർവ്വശക്തനായ അല്ലാഹുവിൽ തന്റെ എല്ലാമെല്ലാം അർപ്പിച്ച് പരിശുദ്ധ മക്കയിലെ ഹറം ശരീഫിൽ ഇഗ്ത്തികാഫ് ഇരിക്കുന്ന നന്മയുടെ പ്രതീകമായ പ്രിയങ്കരനായ യൂസഫലി സാഹിബിന് സർവ്വശക്തനായ അള്ളാഹു എല്ലാ നന്മകളും സദാ ചൊരിഞ്ഞു കൊടുക്കു മാറാകട്ടെ.
തന്റെ ചുറ്റുമുള്ള ജനസമൂഹത്തിന്റെ നന്മ തിന്മകളും സുഖദുഃഖങ്ങളും മനസ്സറിഞ്ഞു മനസ്സിലാക്കി അതിനെല്ലാം തന്നാൽ കഴിയുന്ന രീതിയിൽ പരിഹാരങ്ങൾക്ക് പരിശ്രമിക്കുകയും ചെയ്യുന്ന”ആ മനസ്സ് ” സർവ്വശക്തനായ അള്ളാഹു അദ്ദേഹത്തിന് നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് നന്മയുടെ പത്തരമാറ്റുള്ള ആ മനസ്സ്.
അദ്ദേഹത്തിന്റെ ഉയർച്ചയും വളർച്ചയും മാത്രമല്ല! ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ സ്വഭാവസംശുദ്ധിയും എളിമത്വവും മനുഷ്യത്വവും മാനുഷിക മൂല്യങ്ങളും എന്താണെന്ന് ഈ നാടും ജനങ്ങളും ഏറെക്കുറെ മനസ്സിലാക്കി കഴിഞ്ഞു.
ദയവായി ദുർചിന്തകളിൽ നിന്നും ഉടലെടുക്കുന്ന ദുർബുദ്ധികൾ കൊണ്ട് എളുപ്പത്തിൽ വീഴ്ത്താവുന്ന ഒരാൾ അല്ല എം എ യൂസഫലി എന്ന വ്യക്തിത്വം. അതു മനസ്സിലാക്കി നമ്മുടെ നാടിനും രാജ്യത്തിനും ആ രാജ്യത്തിന്റെ ജാതിമത വ്യത്യാസമില്ലാതെ മുഴുവൻ ജനങ്ങളുടെയും നന്മയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള യൂസഫലി സാഹിബിന്റെ മുൻപോട്ടുള്ള ഓരോ ചുവടുകൾക്കും ശക്തി പകർന്നു നൽകിക്കൊണ്ട് നമുക്കും പങ്കുചേരാം മുഴുവൻ ജനങ്ങൾക്കും ഈദുൽ ഫിത്തറിന്റെ ആയിരമായിരം ആശംസകൾ….
വൈ എം താജുദ്ധീൻ

You might also like

Leave A Reply

Your email address will not be published.