അല്ലാഹു യൂസഫലി സാഹിബിന്റെ മാതാവിന്റെ ഖബറിനെ സ്വർഗ്ഗ പൂങ്കാവനം ആക്കി കൊടുക്കട്ടെ;സഫിയ ഹജ്ജുമ്മായുടെ 22ആം അനുസ്മരണം;വൈ എം താജുദ്ധീൻ EX:കൗൺസിലർ

0

എം എ യൂസഫലി സാഹിബിന്റെ മാതാവ് സഫിയ ഹജ്ജുമ്മായുടെ 22ആം ചർമവാർഷികം 05/04/2023 വ്യാഴാഴ്ച തിരുവനന്തപുരം കെ പി ഭവനിൽ വെച്ച് നടക്കുകയുണ്ടായി. ആ ഉമ്മയുടെ ഇരുപത്തിരണ്ടാം ചരമവാർഷികത്തിൽ ആദ്യമായി പങ്കെടുക്കാൻ ഒരു അവസരം ലഭിച്ചത് ഒരു മഹാഭാഗ്യമായി കരുതുന്നു.
കൃപ ചാരിറ്റീസ് പ്രസിഡന്റ് ബദറുദ്ദീൻ മൗലവിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണയോഗത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ,മന്ത്രി ആന്റണിരാജു,പാളയം ഇമാം ശുഹൈബ് മൗലവി തുടങ്ങിയവർ പങ്കെടുത്തിരുന്നു. യോഗത്തിൽ റംസാൻ പ്രമാണിച്ച് അർഹരായവർക്കുള്ള കിറ്റ് വിതരണം പണ്ഡിതന്മാരെയും സാമൂഹ്യ പ്രവർത്തകരെയും ആദരിക്കലും ചടങ്ങിൽ നടക്കുകയുണ്ടായി. മന്ത്രി അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും യൂസഫലി സാഹിബിനെ കുറിച്ചും അവരുടെ മാതാവ് സഫിയ ഹജ്ജുമ്മായേ കുറിച്ചുമെല്ലാമുള്ള കഴിഞ്ഞകാല വിവരങ്ങൾ പരാമർശിച്ച് സംസാരിച്ചത് ഹൃദയത്തിൽ തങ്ങിനിൽക്കുന്നു. ബഹു പാളയം ഇമാമിന്റെ പ്രസംഗവും അവസാനത്തെ ദുആയും അനുസ്മരണത്തെ ഭക്തി നിർഭരമാക്കി. എന്നാൽ യോഗത്തിൽ നടന്ന അനുസ്മരണ പ്രസംഗത്തിന്റെ കൂട്ടത്തിൽ സഫിയ ഹാജ്ജുമ്മ എന്ന പ്രിയപ്പെട്ട മാതാവ് ആരായിരുന്നു എന്തായിരുന്നു എന്ന് സൂചിപ്പിക്കുന്നതും അവരെ കുറിച്ചുള്ള ആദരവും ബഹുമാനവും ആയിരം ഇരട്ടി വർദ്ധിപ്പിക്കുന്നതുമായ ഒരു ചെറിയ കാര്യം തന്റെ സ്വാഗത പ്രസംഗത്തിനിടയിൽ കലാപ്രേമി ബഷീർ ബാബു വിവരിക്കുകയുണ്ടായി. തന്റെ മാതാവിന്റെ വേർപാടിൽ വേദനിക്കുന്ന ഹൃദയവുമായി കഴിയുന്ന യൂസഫലി സാഹിബിനെ കാണാനായി നാലുമണിക്ക് ശേഷം ഒരു വയസ്സായ അമ്മ വീട്ടുമുറ്റത്ത് വന്ന് യൂസഫലി സാഹിബിനെ കാണണമെന്ന് ആവശ്യപ്പെട്ടു. കാര്യം എന്താണെന്ന് അവരോടും പറഞ്ഞില്ല. ഇപ്പോൾ കാണാൻ ബുദ്ധിമുട്ടാണെന്നും പിന്നീട് വന്നാൽ കാണാം എന്നും അവരോട് പറഞ്ഞെങ്കിലും അവർ പോകാൻ കൂട്ടാക്കിയില്ല. തനിക്ക് ഇപ്പോൾ തന്നെ കാണണം എന്ന് കാണാതെ പോകില്ല എന്ന വാശിപിടിച്ചപ്പോൾ യൂസഫലി സാഹിബ് അവരെ നേരിട്ട് കണ്ട് എന്താണ് ആവശ്യമെന്ന് ചോദിക്കുകയുണ്ടായി. അവർ അവരുടെ മടിയിൽ നിന്നും ഒരു ബാങ്കിന്റെ റെസിപ്റ്റ് എടുത്തിട്ട് പറഞ്ഞു രണ്ടാഴ്ചയ്ക്ക് മുൻപ് ഞാൻ ഇവിടെ വന്നിരുന്നു എന്റെ മകളുടെ വിവാഹത്തിന് വേണ്ടി ഒരു സഹായം ആവശ്യപ്പെട്ടുകൊണ്ടാണ് വന്നത് അപ്പോൾ ആ ഹജ്ജുമ്മ എന്ന സഫിയ ബീവി പറഞ്ഞു, മകൻ ഇവിടെ സ്ഥലത്തില്ലെന്നും മകൻ വന്നാൽ പറഞ്ഞു ശരിയാക്കാം എന്നും പറഞ്ഞു. അതുകേട്ടപ്പോൾ ആശ്വാസം തോന്നിയെങ്കിലും വളരെ നിരാശയോടെയാണ് തിരിച്ചു പോയത്. തിരികെ പോയ എന്നെ അൽപസമയത്തിനകം പിന്നിൽ നിന്നും തിരികെ വിളിച്ചു അടുത്തുവന്നു കയ്യിൽ അവരുടെ കയ്യിൽ കിടന്ന സ്വർണ വള ഊരി തരികയും എന്നിട്ട് പറഞ്ഞു എന്റെ മകൻ വരാൻ താമസിച്ചാൽ നിന്റെ മകളുടെ വിവാഹത്തിന് എന്തെങ്കിലും തടസ്സമായാലോ…വിവാഹം നടക്കണ്ടേ … നീ ഇത് പണയം വെച്ച് വിവാഹം നടത്തു. അടുത്ത ആഴ്ച വന്നാൽ ഞാൻ മകന്റെ അടുത്ത് പറഞ്ഞ് സഹായം വാങ്ങി തരാമെന്ന് പറഞ്ഞു. ഇത് പറഞ്ഞ ആ സ്ത്രീ കരഞ്ഞ് കലങ്ങിയ കണ്ണുമായി വിതുമ്പി കൊണ്ട് ആ റസീപ്റ്റ് യൂസഫലി സാഹിബിനെ ഏൽപ്പിച്ചു. തന്റെ സെക്രട്ടറി ഹാരിസിനെ വിളിച്ചു റസീപ്റ്റ് ഏൽപ്പിച്ചിട്ട്‌ അപ്പോൾ തന്നെ ബാങ്കിൽ ചെന്ന് ഉരുപ്പടി എടുത്തു കൊണ്ടുവരാൻ പറയുകയും ഉരുപ്പടി കൊണ്ടുവന്ന് ഇനി ഈ വളകൾ നിങ്ങൾക്കുള്ളതാണെന്ന് പറഞ്ഞ് അപ്പോൾ തന്നെ അവരെ ഏൽപ്പിക്കുകയും ചെയ്തു. യൂസഫലി സാഹിബിനെ പോലെ തന്നെ ആ മാതാവിന്റെ മനസ്സും ജാതിമത ചിന്തകൾക്കതീതമായി മനുഷ്യത്വം നിറഞ്ഞതാണെന്ന് ആ നാട്ടിലെ അനുഭവസ്ഥർ പറയുന്നതാണ്. വാസ്തവത്തിൽ ബഷീർ ബാബുവിനെ പ്പോലെ അനേകം പേർക്ക് ഇത്തരം സംഭവങ്ങൾ ഏറെ പറയാൻ കാണും.
ഈ പത്തരമാറ്റ് ഹൃദയത്തിന്റെ ഉടമയായ മാതാവിന്റെ പൊന്നോമന പുത്രൻ എം യൂസഫലി സാഹിബ് താങ്കളിൽനിന്നും ഈ നാട് ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമെല്ലാം ഈ മാതാവിന്റെ മനസ്സിനെയാണ്. അതു താങ്കൾ യാതൊരു വൈമനസ്യവുമില്ലാതെ പിന്തുടരുന്നു എന്ന് ഏവർക്കും ബോധ്യം വന്നിരിക്കുന്നു. നാട്ടികയിൽ നിന്നും നാടാകെ പടർന്ന് രാജ്യത്തും രാജ്യത്തിന് പുറത്തും അങ്ങയുടെ പേരും പ്രസക്തിയും നാൾക്കുനാൾ വർദ്ധിക്കുമ്പോൾ ശക്തരായ ഇന്ത്യക്കാരിലും മലയാളികളിലുമെല്ലാം ഒന്നാമനായി ഉയർന്നുനിൽക്കുന്നു എന്ന് കേൾക്കുമ്പോൾ യഥാർത്ഥത്തിൽ അഭിമാന ഭൂരിതമാകുന്നു അന്തരംഗം. ഈ മഹാനായ മനുഷ്യന്റെ വ്യക്തിത്വത്തെയും അസ്തിത്വത്തെയും തകർക്കാനും തരംതാഴ്ത്താനും ഏതെങ്കിലും നിഗൂഢ ശക്തികൾ ശ്രമിച്ചാൽ കാലം അവരെ പാഠം പഠിപ്പിക്കും. ആർക്കും ആർക്കും വേണ്ടാത്ത പരമനാറികളായ ചില ചെറ്റകളെ കൊണ്ട് തോന്നിവാസങ്ങൾ വിളമ്പുന്നവരെ നിലയ്ക്ക് നിർത്താൻ അതിനുത്തരവാദപ്പെട്ടവർ ശ്രമിക്കുന്നത് നന്നായിരിക്കും. ബഹു യൂസഫലി സാഹിബ് താങ്കളുടെ പിന്നിൽ ജാതിമത ചിന്തകൾക്കതീതമായ്‌ ലക്ഷങ്ങളുടെ പ്രാർത്ഥനയുണ്ട് മുൻപ്പോട്ട് മുൻപോട്ട് നയിച്ചാലും.. അല്ലാഹു അനുഗ്രഹിക്കട്ടെ
അസ്സലാമു അലൈക്കും
വൈ എം താജുദ്ധീൻ

You might also like

Leave A Reply

Your email address will not be published.