അഞ്ച് കോടിയുടെ ‘ഓട്ടോബയോഗ്രഫി’ സ്വന്തമാക്കി

0

അഞ്ച് കോടിയുടെ പുതുപുത്തന്‍ ലാന്റ് റോവര്‍ റെയ്ഞ്ച് റോവര്‍ ‘ഓട്ടോബയോഗ്രഫി’ കാറാണ്. കൊച്ചി കുണ്ടന്നൂരില്‍ താരത്തിന്റെ ഫ്‌ളാറ്റില്‍ നടന്ന ചടങ്ങിലാണ് വാഹനം പുറത്തിറക്കിയത്. കസ്റ്റമൈസ്ഡ് വേര്‍ഷനിലുള്ള ഓഫ് വൈറ്റ് നിറമുള്ള വാഹനത്തിന് അഞ്ച് കോടിയോളം രൂപ വിലവരുമെന്നാണ് വിവരം.മുന്നിലും പിന്നിലും പവര്‍വിന്‍ഡോ, പവര്‍ബൂട്ട്, ഓടിക്കാന്‍ സൗകര്യത്തിന് അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ്, മൂന്ന് സോണുകളുള്ള ഓട്ടോമാറ്റിക് ക്‌ളൈമറ്റ് കണ്‍ട്രോള്‍ ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സുരക്ഷയ്ക്കായി ബ്രേക്കിംഗില്‍ ഇലക്ട്രോണിക് ആക്ടീവ് ഡിഫറന്‍ഷ്യല്‍ വിത്ത് ടോര്‍ക് വെക്ടറിംഗ് സംവിധാനവും എന്നിവ ഒരുക്കിയിട്ടുണ്ട്.2997സിസി ഡീസല്‍ എഞ്ചിനും 2996സിസി, 2997സിസി,2998സിസി, 4367സിസി, 4395 സിസി എന്നിങ്ങനെ അഞ്ച് തരത്തില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലുള്ള പെട്രോള്‍ എഞ്ചിനുമാണ് ഓട്ടോബയോഗ്രഫിയിലുള്ളത്. ട്വിന്‍ ടര്‍ബോ ചാര്‍ജര്‍, ഫ്രണ്ട്,റിയര്‍ സസ്പെന്‍ഷന്‍ ഡൈനാമിക് റെസ്പോണ്‍സോടുകൂടിയ ഇലക്ട്രിക് എയര്‍ സസ്പെന്‍ഷനാണ്. 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിന് കേവലം 6.1 സെക്കന്റ് മതി.അതേസമയം ഇന്നോവ ക്രിസ്റ്റ ഇസഡ് 7 ഓട്ടോ പതിപ്പും വൈറ്റ് ഇന്നോവ ക്രിസ്റ്റയും ഈയടുത്ത് മോഹന്‍ലാല്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാഹനശേഖരത്തിലേക്ക് ലാന്റ് റോവര്‍ റെയ്ഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി കസ്റ്റമൈസ്ഡ് വേര്‍ഷനും സ്വന്തമാക്കിയത്. ടൊയോട്ടയുടെ മിനിവാന്‍ വെല്‍ഫെയര്‍ ഇന്ത്യയിലാദ്യമായി സ്വന്തമാക്കിയതും മോഹന്‍ലാലാണ്.

You might also like

Leave A Reply

Your email address will not be published.