ജിദ്ദ: ഇന്ന് രാജ്യത്തെങ്ങും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് സൗദിയിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് തുമൈര്‍, സുദൈര്‍ എന്നീ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിലെ മാസപ്പിറവി സമിതി അറിയിച്ചു.ബുധനാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റമദാന്‍ ആരംഭിക്കുക.ഇതുസംബന്ധിച്ച സൗദി സുപ്രീംകോടതി അറിയിപ്പ് ഉടനെ ഉണ്ടാവും.ഇന്ന് സൂര്യാസ്തമയ ശേഷം മാസപ്പിറവി നിരീക്ഷിക്കണമെന്ന് നേരത്തെ സുപ്രീംകോടതി അറിയിച്ചിരുന്നു. നഗ്‌ന നേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി ദർശിച്ചാൽ വിവരം അടുത്തുള്ള കോടതിയെയോ കോടതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയോ അറിയിക്കാനായിരുന്നു നിർദേശം.അതനുസരിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടെയും മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ചെയ്തിരുന്നെങ്കിലും എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ല.