സ്‌പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി വെയ്ല്‍സ്

0

നോര്‍വെയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. മുന്‍ ന്യൂകാസില്‍ സ്‌ട്രൈക്കര്‍ ജോസെലെ സ്‌പെയിനിനായി ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ കാര്‍വജാലിന്റെ വകയായിരുന്നു. ജോസെലെയുടെ സ്‌പെയിനിനായുള്ള അരങ്ങേറ്റ മല്‍സരമാണ്.അര്‍മേനിയയെ തുര്‍ക്കി 2-1ന് പരാജയപ്പെടുത്തി.

സ്‌കോട്ട്‌ലന്റ് സൈപ്രസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. വെയ്ല്‍സ് ക്രൊയേഷ്യയെ 1-1ന് സമനിലയില്‍ തളച്ചു.ബെലാറസിനെ സ്വിറ്റ്‌സര്‍ലന്റ് എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തി. ഇസ്രായേല്‍-കൊസാവോ മല്‍സരവും സമനിലയില്‍ കലാശിച്ചു.അന്‍ഡോറയെ റുമാനിയ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തു. മറ്റൊരു സൗഹൃദമല്‍സരത്തില്‍ പോളണ്ടിനെ ജര്‍മ്മനി എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നു.

You might also like

Leave A Reply

Your email address will not be published.