യാത്ര ചെയ്യുന്നവരെ മാത്രമല്ല എല്ലാവരെയും അത്ഭുതപ്പെടുത്തും ഈ റോഡ്.ചിലിയിലെ CH-60 ഹൈവേയുടെ ഭാഗമായ ലോസ് കാരക്കോള്‍സ് എന്ന റോഡ് കണ്ടാല്‍ ആരും ഒന്ന് കണ്ണുമിഴിച്ച് നോക്കി നിന്നു പോകും.വളരെ കുത്തനെയുള്ള മലയിലൂടെ വളഞ്ഞ് പുളഞ്ഞു കിടക്കുന്ന ചിലിയിലെ ഈ റോഡിനെ സ്നെയില്‍(ഒച്ച്) റോഡുകള്‍ എന്നും വിളിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും അപകടകരവും പ്രയാസകരവുമായ റോഡുകള്‍ കൂടിയാണിത്. വിസ്മയകരമായ ഈ പാതയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാവുകയാണ്. 40 ലധികം ബോര്‍ഡര്‍ ക്രോസിംഗുകളുള്ള ഈ റോഡ് ഒരു വിസ്മയമാണ്.ചിലിക്കാര്‍ ലോസ് കാരക്കോള്‍സ് എന്ന് വിളിക്കുന്ന റോഡ്, ചിലിയിലെ സാന്റിയാഗോയെയും അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിനെയും ബന്ധിപ്പിച്ച് ആന്‍ഡീസ് കോര്‍ഡില്ലേര പര്‍വതനിരകളിലൂടെ കടന്നുപോകുന്നു. 800 മീറ്ററില്‍ നിന്നും സമുദ്രനിരപ്പില്‍ നിന്ന് 3200 മീറ്റര്‍ ഉയരത്തില്‍ വരെയാണ് ഈ റോഡ്. ഇതിനിടയില്‍ 29-ലധികം ഹെയര്‍പിന്‍ വളവുകളുമുണ്ട്. ഈ റോഡിലൂടെ യാത്ര ചെയ്താല്‍ തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അക്കോണ്‍കാഗ്വയും കാണാം