മഹല്ല് സംഗമവും സ്വീകരണവും

0

ദോഹ : ഹൃസ്വസന്ദർശനാർത്ഥം ഖത്തറിലെത്തിയ വില്ല്യാപ്പള്ളിപഞ്ചായത്ത് മെമ്പറും മുസ്ലിം യൂത്ത്ലീഗ് മുൻ ജനറൽ സിക്രട്ടറിയും യുവനേതാവുമായ കൈതയിൽ ഷറഫുദ്ദീന് വില്ല്യാപ്പള്ളി,കുളത്തൂർ,തയ്യുള്ളതിൽമഹല്ല് നിവാസികൾസംയുക്തമായി സ്വീകരണം നൽകി. വില്ല്യാപ്പള്ളി വെസ്റ്റ്മാപ്പിള എൽ പി സ്ക്കൂളിന്റെ പുനർനിർമ്മാണാവശ്യാർത്ഥം ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം നജമയിലുള്ള ഏഷ്യൻസ്റ്റാർ റസ്റ്റോറന്റിൽ വെച്ചു നടന്ന സംഗമം വില്ല്യാപ്പള്ളി മുസ്ലിംജമാ അത്ത് ജ: സിക്രട്ടറി പി വി എ നാസ്സർ ഉൽഘാടനംചെയ്തു


യുവ പണ്ഡിതൻ അബ്ദുൽഖാദിർ റഹ്മാനി പ്രാർത്ഥന നിർവ്വഹിച്ചു കൊണ്ട് സദസ്സിനേ അഭിസംബോധനം ചെയ്തുസംസാരിച്ചു.
കെ പി എം ഇബ്രാഹീം ഉപഹാരം നൽകി. ആദ്യഫണ്ട്നൽകി മനത്താമ്പ്ര ഇബ്രാഹീം ഉൽഘാടനം ചെയ്തു തിയ്യാറമ്പത്ത് കുഞ്ഞമ്മദ്.അസീസ് തായാട്ട് കുനി.പി പി നാസ്സർ.മുഹമ്മദ് മനക്കൽ ഫൈസൽ എം ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു കെ എം നാസർ അദ്യക്ഷത വഹിച്ചു പികെ ഹാഷിം സ്വാഗതവും ജാഫർ മേയന നന്ദിയും പറഞ്ഞു

You might also like

Leave A Reply

Your email address will not be published.