പ്രീപെയ്ഡ് ഉപകരണങ്ങൾ വഴിയുള്ള യുപിഐ പേയ്‌മെന്റുകൾ ഇനിമുതല്‍ സൗജന്യമല്ല

0

പ്രീ-പെയ്ഡ് കാർഡുകളോ വാലറ്റുകളോ വഴി വ്യാപാരികൾക്ക് നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്ക് 1.1% ഇന്റർചേഞ്ച് ഫീസ് ഈടാക്കും. നാഷ്ണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.  എൻപിസിഐ സർക്കുലർ പ്രകാരം 2000 രൂപയ്ക്ക് മുകളിൽ ട്രാൻസാക്ഷൻ നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കൾക്കാണ് 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്ക് ഏർപ്പെടുത്താൻ എൻപിസിഐ തീരുമാനിച്ചിരിക്കുന്നത്. ഈ അധിക തുക കൂടി വരുന്നതോടെ, പിപിഐ ഉപയോക്താക്കൾ ഇനി മുതൽ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടി വരും.ഇന്റർചേഞ്ച് ഫീസ് സാധാരണയായി കാർഡ് പേയ്‌മെന്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇടപാടുകൾ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും അംഗീകാരം നൽകുന്നതിനുമുള്ള ചെലവുകൾക്കായി ഇത് ഈടാക്കുന്നു. ഒരു ബാങ്കും പ്രീപെയ്ഡ് വാലറ്റും തമ്മിലുള്ള വ്യക്തി-വ്യക്തി ഇടപാടുകൾക്കോ വ്യക്തി-വ്യാപാരി ഇടപാടുകൾക്കോ ഫീസ് ബാധകമല്ല.  

You might also like

Leave A Reply

Your email address will not be published.