പ്രിയപ്പെട്ട M. Aയുസുഫ് അലി സാഹിബ് അങ്ങയുടെ മനസ്സ് അല്പം വേദനിച്ചാൽ അതിനോടൊപ്പം വേദനിക്കുന്നത് കോടികണക്കിന് ഹൃദയങ്ങൾ

0

വൈ എം താജുദ്ധീൻ
Ex: കൗൺസിലർ

     യൂസുഫ് അലി സാഹിബിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തുന്നവർക്ക് ഒരു കാര്യം മനസ്സിലാകും അദ്ദേഹം ഒരു തുറന്ന പുസ്‌തകമാണ്. അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനവും മനസ്സിനും ജീവിതത്തിനും സൂക്ഷിക്കുവാനുള്ള ഓരോ അദ്ധ്യായങ്ങളാണ്. അദ്ദേഹം പങ്കെടുക്കുന്ന സാമൂഹ്യ സാമുദായിക സാംസ്കാരിക പരിപാടികളും അതിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും സംഭാഷണവുമെല്ലാം കാണുന്നവർക്കും കേൾക്കുന്നവർക്കും അത് ബോധ്യപ്പെടുന്ന കാര്യങ്ങളാണ്.
    ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തുമായി അദ്ദേഹത്തിന്റെ വ്യവസായ സ്ഥാപനങ്ങൾ വളർന്നു വലുതായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ മാത്രം 65,000 പേർ ജോലി ചെയ്യുന്നു. ഇന്ത്യയ്ക്ക്പുറത്ത് മാത്രം ഒരുമാസം ശമ്പളയിനത്തിൽ നൽകുന്നത് 310 കോടി രൂപ അപ്പോൾ ശമ്പളയിനത്തിൽ മാത്രം ഓരോ മാസവും എത്ര കോടി രൂപയാണ് അതിന്റെ ജീവനക്കാരുടെ കുടുംബങ്ങളിൽ എത്തിച്ചേരുന്നത്.
      ഇന്ന് ലോകമെമ്പാടുമുള്ള ഭരണാധികാരികൾക്ക് എം എ യൂസുഫ് അലിയേയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും കുറിച്ച് അറിയാം. അദ്ദേഹത്തിന്റെ വരുമാനത്തിൽ കൂടുതലും ചിലവഴിക്കപ്പെടുന്നത് വേദനയും യാതനയും കഷ്ടതയും അനുഭവിക്കുന്ന ആലംബഹീനരായ ആയിരങ്ങൾക്ക് വേണ്ടിയാണ്.അതാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലെ പ്രധാന ലക്ഷ്യം എന്ന് ഏവർക്കും ബോധ്യമുള്ള കാര്യങ്ങളാണ്.നാം അത് നേരിൽ കാണുന്നവരും അറിയുന്നവരുമാണ്.
      മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാനായ എം എ യൂസഫ് അലിയാണ് ഒന്നാമൻ. സോഷ്യൽ മീഡിയകളെ ദുരുപയോഗപ്പെടുത്തി നട്ടാൽ കുരുക്കാത്ത കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവർ വാർത്താ പ്രാധാന്യം കിട്ടാൻ വേണ്ടി മഹത് വ്യക്തിത്വങ്ങളുടെ പേരു ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നതിലൂടെ പതിനായിരങ്ങളെയാണ് അവർ വേദനിപ്പിക്കുന്നത്. വളർന്നു വലുതായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ നന്മ മരം പതിനായിരങ്ങൾക്ക് തണലേകി കൊണ്ട് ദീർഘകാലം പൂത്തുലഞ്ഞു നിൽക്കാൻ അത്തരക്കാരും പ്രാർത്ഥിക്കണം എന്നാണ് അവരോട് പറയാനുള്ളത്. സോഷ്യൽ മീഡിയയെ ചതിയും വഞ്ചനയും നടത്താനുള്ള ഉപകരണമാക്കി രസിക്കുന്നവർ ഒരു കാര്യം ഓർക്കുക പിന്നീട് അത്രക്കാർക്ക് വളരെ ഏറെ ദുഃഖിക്കേണ്ടിവരും.
    അനേകം അനേകം പ്രതിസന്ധികളെ അത്യധ്വാനവും അർപ്പണബോധവും ഇശ്ചാശക്തിയും കൊണ്ട് അതിജീവിച്ച് ദീർഘമായ പ്രവർത്തന തപസ്വിയയിലൂടെ 

നേടിയെടുത്ത അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തിന്റെ മുന്നോട്ടുള്ള പ്രയാണം സർവ്വശക്തനായ അള്ളാഹു വിജയിപ്പിക്കുകയും യുസുഫ് അലി സാഹിബിനും കുടുംബത്തിനും ആയുരാരോഗ്യ സമ്പൾ സമൃദ്ധിയും സന്തോഷവും സംതൃപ്തിയും സമാധാനവും ദീർഘായുസും നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്ന പതിനായിരങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നു…
വൈ എം താജുദ്ധീൻ
പൂന്തുറ തിരുവനന്തപുരം

You might also like

Leave A Reply

Your email address will not be published.