പോത്തന്‍കോട് : തോന്നയ്ക്കല്‍ ഈശ്വരവിലാസം യു.പി. സ്കൂളില്‍ രണ്ടു ദിനങ്ങളിലായി നടന്ന 86-ാം വാര്‍ഷികാഘോഷത്തിന് പ്രൗഢഗംഭീരമായ സമാപനം. ആദ്യ ദിനം ഹെഡ്മിസ്ട്രസ് ജി.എസ്. അനീല പതാക ഉയര്‍ത്തി വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
തുടര്‍ന്ന് മനീഷ് മെമ്മോറിയല്‍ പൊതുവിജ്ഞാന ക്വിസ്, പി.കെ. ഗോപാലപിള്ള മെമ്മോറിയല്‍ മാത്ത്സ് ടാലന്‍റ് ക്വിസ്, കെ. സുകുമാരന്‍ നായര്‍ മെമ്മോറിയല്‍ സയന്‍സ് ക്വിസ് എന്നിവയ്ക്കു പുറമേ രാജേഷ് ലാല്‍ കല്ലറയും, ബിനീഷ് വേളാവൂരും നേതൃത്വം നല്‍കിയ കോമഡി ഗെയിംഷോയും നടന്നു. രണ്ടാം ദിവസം നടന്ന സമാപന സമ്മേളനം
പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റ്റി.ആര്‍. അനില്‍ ഉത്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്‍റ് യാസ്മിന്‍ സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.എസ്.എം.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി മണി കൊല്ലം മുഖ്യാതിഥിയായി. പ്രശസ്ത കവിയും, അധ്യാപകനുമായ സിദ്ധിഖ് സുബൈര്‍ സര്‍ഗ്ഗപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനിത കുമാരി, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിദാ ബീവി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശശികല, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിന്‍ദാസ്, സ്കൂള്‍ മാനേജര്‍ ജി. രാമഭദ്രന്‍, പി.ടി.എ. വൈസ് പ്രസിഡന്‍റ് നന്ദു സച്ചിന്ത്, മാതൃസംഗമം കണ്‍വീനര്‍ ജാസ്മിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹെഡ്മിസ്ട്രസ് ജി.എസ്. അനീല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഗോപന്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി അനസ് ജെ.എസ്. നന്ദിയും പറഞ്ഞു. കലാകായിക മത്സരവിജയികള്‍ക്കുള്ള എന്‍ഡോവ്മെന്‍റ് വിതരണവും, സമ്മാനദാനവും ചടങ്ങില്‍ വച്ച് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ആധുനിക ദൃശ്യ മികവോടെ ‘ചിത്രവര്‍ണ്ണം’ എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടിയും അരങ്ങേറി.