ജമാഅത്ത് പരിപാലന സമിതി അംഗങ്ങളെ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ, വ്യവസായ, ഉദ്യോഗ, ചാരിറ്റി, മേഖലകളിൽ

0

അസ്സലാമു അലൈക്കും

നമ്മൾ ആരും അന്യരല്ല, സംഘടിക്കുക വിഘടിക്കരുത്…

വിവിധ രാഷ്ട്രീയ മത സംഘടനകളിൽ നാം ഓരോരുത്തരും മാറിമാറി നമ്മുടെ പ്രവർത്തന മികവുകൾ കാഴ്ചവയ്ക്കുവാൻ മാറിപ്പോയത് കാരണത്താൽ, നമ്മുടെ സമുദായത്തിലെ ഐക്യം നഷ്ടപ്പെട്ടിരിക്കുകയാണ്. നമ്മുടെ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമാണ്, ഇതിനൊരു പരിഹാരം മഹല്ല് ശാക്തീകരണ പ്രവർത്തനത്തിലൂടെ മാത്രമേ സാധിച്ചെടുക്കാൻ കഴിയു.

നമ്മുടെ അനൈക്യം കാരണം ഭരണഘടനാപരമായി, ഇതര സമുദായ സമൂഹങ്ങൾക്ക് നൽകുന്നതുപോലെയുള്ള സർക്കാർ ആനുകൂല്യങ്ങളും മറ്റു അധികാരങ്ങളും, നമുക്ക് അധികാരികൾ തരാതിരിക്കുന്നു, നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് വീണ്ടെടുക്കുന്നതിന് വേണ്ടി. അവരവർ, അവരവരുടെ രാഷ്ട്രീയ മത സംഘടനകളിൽ പ്രവർത്തിക്കുന്നതോടൊപ്പം തന്നെ, പരസ്പരം വിട്ടുവീഴ്ച മനോഭാവത്തോടെ പ്രവർത്തനത്തിന് മുസ്ലിം ജമാഅത്ത് കൗൺസിൽ. നേതൃത്വം നൽകുവാൻ മുന്നോട്ടു ഇറങ്ങുന്നു

ഇതിൽ ഓരോരുത്തരും ഭാഗവാക്കായി സഹകരിച്ച് മുന്നോട്ടു പോകാൻ ഈ വരുന്ന മാർച്ച് 30. തീയതിക്ക് സെക്രട്ടറിയേറ്റിന് സമീപമുള്ള എം.ഇ.എസ് ഹാളിൽ വച്ച്. രാവിലെ 10 മണി മുതൽ 12 30 വരെ ജില്ലാ കമ്മിറ്റി പുനസംഘടിപ്പിക്കുകയാണ്.

ഇതിൽ ഭാഗവാക്കാവാൻ തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും ഒരു മഹല്ലിൽ അംഗമായി 18 വയസ്സ് പൂർത്തിയായ മുസ്ലിം സഹോദരി സഹോദരന്മാരെ ദീനുൽ ഇസ്ലാമിൻ്റെ പേരിൽ ക്ഷണിച്ചുകൊള്ളുന്നു.
ജില്ലാ കമ്മിറ്റി രൂപീകരണ സ്വാഗതസംഘം കമ്മിറ്റിക്ക് വേണ്ടി.

ചെയർമാൻ കൈപ്പാടി അമീനുദ്ദീൻ

ജനറൽ കൺവീനർ ദാസ്തക്കീർ അൽ ഖാസിമി.

ട്രഷറർ എം എം ഷാഫി.

വൈസ് ചെയർമാൻമാർ. പുലിപ്പാറ മുഹമ്മദ് സാർ. കരകുളം റഹീം. കെ എസ് അൻവർ ഹുസൈൻ. പൂവ്വാർ മാഹിൻ കണ്ണ്. അൽത്തഫ് ബാലരാമപുരം.
നസീറ കാര്യവട്ടം.

കൺവീനർമാർ.
അൻസർ കരിക്കുഴി. പുതിയ തടം നിസാർ. അനസ് ബാലരാമപുരം. സലിം തേമ്പാമൂട്. മുജീബ് റഹ്മാൻ ചാല. നസീമ ബീവി.
പീർ മുഹമ്മദ് പൂന്തുറ

You might also like

Leave A Reply

Your email address will not be published.