കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടന്‍ ദിലീപ്

0

പ്രസംഗത്തിനിടെ ആരാധകരോട് സുഖമാണോ എന്ന് ദിലീപ് ചോദിച്ചു.ഇതിന് പിന്നാലെ ആരാധകരിലൊരാള്‍ ദിലീപേട്ടന് സുഖാണോ? എന്ന് ചോദിച്ചു. ഇതിന്റെ ഉത്തരമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.’ഓ അങ്ങനെയൊക്കെ പോണപ്പാ’ എന്നായിരുന്നു ദിലീപിന്റെ മറുപടി. ഇത് കേട്ട് നിന്ന ജനങ്ങള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കയ്യടിച്ചു. പ്രസംഗത്തിനിടെ ദിലീപ് പാട്ട് പാടണമെന്നായിരുന്നു കാണികളുടെ ആവശ്യം. പാട്ടും പ്രസംഗവും തനിക്കറിയില്ലെന്ന് പറഞ്ഞെങ്കിലും പ്രേക്ഷകര്‍ വിടാന്‍ തയ്യാറായില്ല. അങ്ങനെയെങ്കില്‍ ഒരു മിമിക്രി എങ്കിലും കാണിക്കൂ എന്നായി. തുടര്‍ന്ന് ഇന്നസെന്റിനെ അനുകരിക്കാമെന്ന് ദിലീപ് പറഞ്ഞതോടെ ഹര്‍ഷാരവം ഉയര്‍ന്നു. സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസന്റിനെ അനുകരിച്ച്‌ ദിലീപ് പ്രേക്ഷകരുടെ കയ്യടി നേടി.ദിലീപ് നായകനാകുന്ന ബാന്ദ്ര എന്ന ചിത്രത്തിന്റെ നിര്‍മാതാവ് വിനായക അജിത് കുമാറായിരുന്നു ഉത്സവത്തിന്റെ ഉപദേശകസമിതി പ്രസിഡന്റ്. പാവപ്പെട്ടവര്‍ക്കായുള്ള ചികിത്സാധനസഹായവും പഠനോപകരണങ്ങളും ദിലീപ് വിതരണം ചെയ്തു.

You might also like

Leave A Reply

Your email address will not be published.