കഴിഞ്ഞ വര്‍ഷം നടന്ന ചൈനീസ് അധിനിവേശത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് അമേരിക്ക നിര്‍ണ്ണായകമായ സഹായം നല്‍കിയെന്ന മാധ്യമ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ച്‌ വൈറ്റ് ഹൗസ് വൃത്തങ്ങള്‍

0

ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയില്ല എന്നാണ് വൈറ്റ് ഹൗസിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്ററായ ജോണ്‍ കിര്‍ബി പറഞ്ഞത്. ഈ വിഷയത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ചൈനീസ് അധിനിവേശം നടക്കുന്ന സമയത്ത് ഇന്ത്യന്‍ സൈന്യത്തിന് അമേരിക്കയില്‍ നിന്ന് നിര്‍ണ്ണായകമായ വിവരം ലഭിച്ചുവെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്. യുഎസ് ന്യൂസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. യുഎസ് സൈന്യം ചില രഹസ്യാന്വേഷണ വിവരങ്ങള്‍ ഇന്ത്യന്‍ സൈന്യവുമായി പങ്കുവെച്ചതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം അവസാനം ഹിമാലയത്തിലെ അതിര്‍ത്തി പ്രദേശത്ത് വെച്ച്‌ നടന്ന ചൈനീസ് സംഘര്‍ഷത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് എന്നായിരുന്നു യുഎസ് ന്യൂസിലെ റിപ്പോര്‍ട്ട്.‘US Intel Helped India Rout China in 2022 Border Clash” എന്ന തലക്കെട്ടോടെ പുറത്തിറക്കിയ വാര്‍ത്തയിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് നുഴഞ്ഞുകയറ്റം തടയാന്‍ യുഎസ് സൈന്യം ഇന്ത്യയ്ക്ക് തത്സമയ വിശദാംശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

You might also like

Leave A Reply

Your email address will not be published.